ഓൺലൈൻ തട്ടിപ്പ് : കാക്കനാട് സ്വദേശിക്ക് നഷ്ടപ്പെട്ടത് 27 ലക്ഷം

ഷെയർ ട്രേഡിംഗിലൂടെ അധിക വരുമാനം വാഗ്ദാനം ചെയ്തത്  27  ലക്ഷം രൂപ തട്ടിച്ച സംഭവത്തിൽ ഇൻഫോപാർക്ക് പോലീസ് കേസ് എടുത്തു. കാക്കനാട് സ്വദേശി  നൽകിയ പരാതിയിൽഇൻഫോപാർക്ക് പോലീസ് കേസ് എടുത്തത്.

author-image
Shyam Kopparambil
New Update
MONEY

 തൃക്കാക്കര: ഷെയർ ട്രേഡിംഗിലൂടെ അധിക വരുമാനം വാഗ്ദാനം ചെയ്തത്  27  ലക്ഷം രൂപ തട്ടിച്ച സംഭവത്തിൽ ഇൻഫോപാർക്ക് പോലീസ് കേസ് എടുത്തു. കാക്കനാട് സ്വദേശി  നൽകിയ പരാതിയിൽഇൻഫോപാർക്ക് പോലീസ് കേസ് എടുത്തത്.സിറോഡാ ബ്രോക്കിങ്  ലിമിറ്റഡ് എന്ന കമ്പനി വഴി  ഷെയർ ട്രേഡിംഗ് നടത്താമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.  A225-ഫ്യൂച്ചർ വിത്ത് ഔട്ട് ലിമിറ്റസ്‌ എന്ന  വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാക്കി  ഗ്രൂപ്പിൽ വന്ന ലിങ്ക് വഴി  സിബിൽ എന്ന ആപ്ലിക്കേഷൻ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യിച്ചു,തുടർന്ന്
പരാതിക്കാരന്റെ സ്വകാര്യ വിവരങ്ങൾ ശേഖരിച്ച ശേഷം 2025  മെയ് മുതൽ 2025  ജൂൺ  വരെയുള്ള തിയതികളിൽ പലതവണയായി 27 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. പിന്നീട് ലാഭവിഹിതം നൽകാതായതോടെ പോലിസിനെ സമീപിക്കുകയായിരുന്നു.

Infopark Police cyber case