ഓൺലൈൻ തട്ടിപ്പ്; മൂവാറ്റുപുഴ സ്വദേശിക്ക് നഷ്ടമായത് അരക്കോടി രൂപ

മൂവാറ്റപൂഴ സ്വദേശിക്ക് ഓൺലൈൻ തട്ടിപ്പിലൂടെ അരക്കോടിയിലധികം രൂപ നഷ്ടമായതായി പരാതി. ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിച്ചാൽ വൻലാഭം നേടാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

author-image
Shyam
New Update
dsnjashjwej

കൊച്ചി: മൂവാറ്റപൂഴ സ്വദേശിക്ക് ഓൺലൈൻ തട്ടിപ്പിലൂടെ അരക്കോടിയിലധികം രൂപ നഷ്ടമായതായി പരാതി. ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിച്ചാൽ വൻലാഭം നേടാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓൺലൈനിലൂടെയാണ് മൂവാറ്റുപുഴ സ്വദേശി ട്രേഡിങ് പ്ലാറ്റ്ഫോമിന്‍റെ പരസ‍്യം കണ്ടത്. ലിങ്കിൽ ക്ലിക്ക് ചെയ്തതിനു പിന്നാലെ അവരുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി. ‌പിന്നീട് ഇവരുടെ ആവശ‍്യ പ്രകാരം 52,85,000 രൂപ പല തവണകളായി നിക്ഷേപിച്ചു. എന്നാൽ ഇതിനെപറ്റി വിവരങ്ങൾ ലഭിക്കാതെയായതോടെയാണ് ചതിയിൽപ്പെട്ടുവെന്നും പണം നഷ്ടമായെന്നും തിരിച്ചറിഞ്ഞത്. തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു.

cyber case