/kalakaumudi/media/media_files/2025/09/17/90-2025-09-17-19-06-44.jpg)
തൃക്കാക്കര : വൻ ഓൺലൈൻ തട്ടിപ്പ് കേസിൽ നിർണായക അറസ്റ്റ് നടത്തി കൊച്ചി സിറ്റി പൊലീസ്. 25 കോടി രൂപയുടെ ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശിയായ ജി സുജിത(35) യാണ് അറസ്റ്റിലായത്. കൊച്ചി സൈബർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. . ഷെയർ ട്രേഡിംഗിലൂടെ അധിക വരുമാനം വാഗ്ദാനം ചെയ്തത് പണം തട്ടിയ സംഭവത്തിൽ എറണാകുളം കടവന്ത്ര കടവന്ത്ര കുമാരനാശാൻ നഗറിൽ താമസിക്കുന്ന സ്വദേശി നിമേഷിന്റെ പരാതിയിലാണ് പ്രതി പിടിയിലാവുന്നത്. ഇരുപതോളം അക്കൌണ്ടുകളിലൂടെ 25 കോടി നിക്ഷേപിച്ച് തട്ടിപ്പിനിരയാവുകയായിരുന്നു. പാലാരിവട്ടത്തെ ഫെഡറൽ ബാങ്കിൽ സുജിതയുടെ പേരിൽ തുറന്ന അക്കൗണ്ട് നമ്പർ ഉപയോഗിച്ച് തട്ടിപ്പുസംഘം 4 ലക്ഷം രൂപ പിൻവലിച്ചതായി സൈബർ പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിദേശത്തുള്ള അക്കൌണ്ടിലേക്ക് യുവതിയുടെ സഹായത്തോടെ തട്ടിപ്പ് സംഘം പണം കടത്തുകയായിരുന്നു.ഇതിനായി യുവതി കമ്മീഷൻ വാങ്ങിയിരുന്നതായും പോലീസ് പറഞ്ഞു. കോടതി ഹാജരാക്കിയ പ്രതിയെ റിമാന്റ്റ് ചെയ്തു. കേസിൽ കൂടുതൽ പ്രതികളുള്ളതായി പോലീസ് പറഞ്ഞു