സർക്കാർ വകുപ്പുകളുടെ ഓൺലൈൻ സേവനങ്ങൾ ഇനിമുതൽ നമ്മുടെ കേരളം ആപ്പിലൂടെ

സർക്കാർ വകുപ്പുകളുടെ ഓൺലൈൻ സേവനങ്ങൾനമ്മുടെ കേരളം ആപ്പിലൂടെ ലഭ്യമാകും .  സംസ്ഥാന ഐടി മിഷനാണ്  ഇത് തയ്യാറാക്കുന്നത്. 24 ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത്  പ്രവർത്തനനോദ്ഘാടനം ചെയ്യും.

author-image
Devina
New Update
keralaapp

തിരുവനന്തപുരം: സർക്കാർ വകുപ്പുകളുടെ ഓൺലൈൻ സേവനങ്ങൾനമ്മുടെ കേരളം ആപ്പിലൂടെ ലഭ്യമാകും .  സംസ്ഥാന ഐടി മിഷനാണ്  ഇത് തയ്യാറാക്കുന്നത്.

24 ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത്  പ്രവർത്തനനോദ്ഘാടനം ചെയ്യും.

സർക്കാര ഉദ്യോഗസ്ഥരെ നേരിട്ടു കാണാൻ മണിക്കൂറുകളോളം കാത്തിരിക്കാതെ സന്ദർശനം ആപ്പിലൂടെ ഷെഡ്യൂൾ ചെയ്യാം. ഏതൊകെക വകുപ്പുകളിലെ ഏതൊക്കെ തലങ്ങളിലെ ഉദ്യോഗസ്ഥരെന്നു വ്യക്തമായിട്ടില്ല.

വിവിധ വകുപ്പുകളിലായി ഒരു ഡസനിലേറെ മൊബൈൽ ആപ്പുകളും രണ്ട് ഡസനിലേറെ വെബ് പോർട്ടലുകളും നിലവിൽ സേവനങ്ങൾ നൽകുന്നുണ്ട്.

 ഇതെല്ലാം ഈ ആപ്പിന്റെ ഭാഗമാകുമെന്നു പറയുന്നുണ്ടെങ്കിലും മറ്റ് ആപ്പുകളിലേക്ക് പ്രവേശിക്കാനുള്ള ലിങ്ക് ആയിരിക്കും പ്രധാനമായി നൽകുകയെന്നാണ് വിവരം.

തദ്ദേശവകുപ്പിന്റെ കെ സ്മാർട്ട് ആപ്‌ളിക്കേഷനിലെ ജനന-മരണറജിസ്‌ട്രേഷൻ സേവനങ്ങൾ, റവന്യൂവകുപ്പിന്റെ വിവിധ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്ന ഇഡിസ്ട്രിക്ട് പോർട്ടൽ റവന്യൂവകുപ്പിന്റെ തന്നെ ഭൂമികരം അടയ്ക്കുന്നത് ഉൾപ്പെടെ സേവനങ്ങൾ ലഭിക്കുന്ന റെലിസ് പോർട്ടൽ തുടങ്ങിയവ നമ്മുടെ കേരളം ആപ്പിന്റെ ഭാഗമാകുമെന്നാണ് സൂചന.

അക്ഷയകേന്ദ്രങ്ങളുടെ സേവനം നൽകുന്ന ഐടി വകുപ്പ് ഇത്തരമൊരു ആപ് ഇറക്കുന്നതിലും ചർച്ച നടക്കുന്നുണ്ട്.