/kalakaumudi/media/media_files/2025/12/24/khananam-2025-12-24-14-44-12.jpg)
കൊച്ചി: മനുഷ്യൻ ഇതുവരെ കണ്ടെത്തിയത് 2,44,00 ടൺ സ്വർണമാണ് ഇതിൽ 2,05.00 ടൺ സ്വർണം ഖനനം ചെയ്തു കഴിഞ്ഞു.
ഇനിയും ഖനനം ചെയ്യാൻ അവശേഷിക്കുന്നത് 54,00 ടൺ മാത്രമാണ്.
ഇതിനർത്ഥം ലാഭകരമായി ഖനനം ചെയ്യാൻ കഴിയുന്നതായി ഇനിയും അവശേഷിക്കുന്നത് ഇതുവരെ കണ്ടെത്തിയ സ്വർണത്തിന്റെ അഞ്ചിലൊന്ന് ഭാഗം മാത്രമാണ്.
ഇപ്പോൾ അപൂർവമായി മാത്രമേ സ്വർണ അയിരുകളുടെ ശേഖരം കണ്ടെത്തുന്നുള്ളൂ.
ഇപ്പോൾ ഭൂമിക്കു വളരെ താഴേക്കു പോയിഖനനം നടത്തേണ്ടിവരുന്ന സാഹചര്യമാണുള്ളത്.
ഇത് ഖനനത്തിന് ചെലവ് വളരെ കൂട്ടുന്നു. ഇത് ഇപ്പോഴുള സ്വർണത്തിന്റെ ആവശ്യവും ലഭ്യതയും തമ്മിൽ വലിയ വിടവ് സൃഷ്ടിക്കുന്നു.
ചൈനയാണ് ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉൽപാദകർ. അവർക്കു രാജ്യത്ത് തന്നെ വലിയ ഖനികളുണ്ട്.
ഖനനം ചെയ്യുന്ന സ്വർണത്തിന്റെ ഭൂരിഭാഗവും ഉപയോഗിക്കുന്നു. ഏറ്റവും കൂടുതൽ സ്വർണശേഖരം ഓസ്‌ട്രേലിയയുടെ കൈവശമാണ്.
അവർ വലിയ തോതിൽ സ്വർണം കയറ്റുമതി ചെയ്യുന്നു. റഷ്യയ്ക്ക് സർക്കാർ ഉടസ്ഥതയിലുള്ള വലിയ സ്വർണഖനികളുണ്ട്.
സർക്കാർ റിസർവിന്റെ വലിയൊരു ഭാഗം സ്വർണമാണ് കാനഡയുടേത് ഖനന സൗഹൃദനയമാണ്.
ലോകത്തിലെ പല സ്വർണഖനന കമ്പനികളുടെയും ആസ്ഥാനം കാനഡയാണ്. അമേരിക്കയുടെ നെവാഡ സ്വർണഖനി ബെൽറ്റാണ്.
ആധുനിക സാങ്കേതികവിദ്യയെ ആശ്രയിക്കുന്ന വലിയ മുതൽ മുടക്ക് ആവശ്യമുള്ള ഖനികളാണ് അമേരിക്കയുടേത്.
ആഫ്രിക്കൻ രാജ്യങ്ങളിൽ ഏറ്റവും വലിയ ഉത്പാദനകരാണ് ഘാന.
ദക്ഷിണാഫ്രിക്കയും ലോകത്തിലെ ഏറ്റവും കൂടുതൽ സ്വർണം ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
