/kalakaumudi/media/media_files/2025/12/22/rasool-pookkutti-2025-12-22-15-41-33.jpg)
തിരുവനന്തപുരം: ഐഎഫ്എഫ്‌കെയിലെ സിനിമാവിലക്കിനെപ്പറ്റി താൻ പറഞ്ഞ കാര്യങ്ങളിൽ ചിലതുമാത്രം അടർത്തിയെടുത്ത് പ്രചരിപ്പിച്ചു വിവാദമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി പറഞ്ഞു.
സംഘപരിവാർ പ്രത്യയശാസ്ത്രത്തിൽ മുഴുകാതെ തന്നെ രാജ്യത്തെക്കുറിച്ച് പറയാൻ എനിക്കു കഴിയും.
കേന്ദ്രത്തിന്റെ അനുവാദമില്ലാതെ സിനിമകൾ പ്രദർശിപ്പിക്കാൻ കഴിയുമായിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ പിന്തുണയും ലഭിച്ചിരുന്നു.
ഇത് എന്നെ മറ്റൊരാൾ എന്ന നിലയിൽ ലേബൽ ചെയ്യാനുള്ള നീക്കമാണ്. ഞാനൊരു ഭാരതീയനാണ് എന്നു പറയുമ്പോൾ അടുത്ത ചോദ്യം നിങ്ങളൊരു ബിജെപിക്കാരനാണോ എന്നാവും ഇതൊന്നും കൂടാതെ തന്നെ എനിക്കൊരു ഇന്ത്യാക്കാരനാകാമല്ലോ.
എന്റേതായ രാഷ്ട്രീയം എനിക്കുണ്ട്. ഒരു സ്ഥാനത്തിരിക്കുമ്പോൾ സ്വീകരിക്കേണ്ട രാഷ്ട്രീയ തിരുമാനങ്ങളും ഉണ്ട്. ഇതു രണ്ടും കൂട്ടിക്കുഴയ്ക്കരുത്. പൂക്കുട്ടി പറഞ്ഞു .
187 സിനിമകളും പാടില്ല എന്നതായിരുന്നു കേന്ദ്രനിലപാട്. അവിടെ നിന്ന് 181 സിനിമകൾ കാണിക്കാൻ കഴിഞ്ഞു.
അനുമതിയില്ലാതെ 19 സിനിമകൾ നോൺ ടഗോറിലും നിശാഗന്ധിയിലും കാണിക്കാൻ ആലോചിച്ചു.
ആ ഘട്ടത്തിലാണ് ഈ സിനിമകൾ പ്രദർശിപ്പിക്കുമെന്ന നിലപാട് സർക്കാർ സ്വീകരിക്കുന്നത്.
തുടർന്ന് പിടിവാശി ഉപേക്ഷിച്ച് 12 സിനിമകൾക്ക് ഒറ്റ രാത്രി കൊണ്ട് കേന്ദ്രം അനുമതി നൽകി.
6 സിനിമകൾക്ക് അനുമതി ചോദിക്കരുതെന്ന് അറിയിച്ചു. ഈ സിനിമകൾ പാടില്ലെന്നു ചീഫ് സെക്രട്ടറിയുടെനോട്ടും ലഭിച്ചു.
ഞാൻ മാത്രമെടുത്ത തീരുമാനമല്ല.
ഉത്തരവാദപ്പെട്ടവരുമായി ആലോചിച്ചാണ് ചെയ്തത്.
അത് തെറ്റായിപ്പോയെന്ന് എനിക്കോ മറ്റ് അക്കാദമി ഭാരവാഹികൾക്കോ സർക്കാരിനോ തോന്നിയിട്ടില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
