കാലത്തിനനുസരിച്ച് മാറുന്നവര്‍ക്കേ നിലനില്‍പ്പുള്ളൂ: മുഖ്യമന്ത്രി

നവമാധ്യമങ്ങള്‍ നിത്യജീവിതത്തില്‍ സ്വാധീനം ചെലുത്തുന്ന ഇക്കാലത്ത് മികച്ച സേവനങ്ങള്‍ നല്‍കിയാല്‍ മാത്രം പോരാ. അവയുടെ ഗുണഫലങ്ങളെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയണം.

author-image
Prana
New Update
pinarayi.vijayan

മാറുന്ന കാലഘട്ടത്തിന് അനുസരിച്ച് നിരന്തരം നവീകരിക്കപ്പെടുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മാത്രമേ നിലനില്‍പ്പുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിയാലിന്റെ പുതിയ സംരംഭമായ താജ് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഹോട്ടല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
നവമാധ്യമങ്ങള്‍ നിത്യജീവിതത്തില്‍ സ്വാധീനം ചെലുത്തുന്ന ഇക്കാലത്ത് മികച്ച സേവനങ്ങള്‍ നല്‍കിയാല്‍ മാത്രം പോരാ. അവയുടെ ഗുണഫലങ്ങളെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയണം. ഉത്പന്നവും സേവനവും ജനങ്ങളിലേക്ക് എത്തിക്കാന്‍ പ്രൊഫഷനല്‍ മാര്‍ക്കറ്റിംഗ് വേണമെന്ന സിയാലിന്റെ സമീപനം മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ ഇത്തരം പഞ്ചനക്ഷത്ര ഹോട്ടല്‍ സംരംഭം തുടങ്ങാന്‍ കഴിഞ്ഞ രണ്ടാമത്തെ വിമാനത്താവളമാണ് സിയാലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

hotel inauguration cm pinarayivijayan nedumbassery