/kalakaumudi/media/media_files/2026/02/13/onv-kalakaumudi-2026-02-13-13-46-27.jpg)
ഒരുവട്ടം കൂടിയെന്‍ ഓര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം, തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാനെല്ലി മരമൊന്നുലുത്തുവാന്‍ മോഹം... ആരാണ് മലയാളിക്ക് ഒഎന്‍വി? മലയാളിയെ സ്‌നേഹിക്കാന്‍, പ്രണയിക്കാന്‍, ജീവിക്കാന്‍ പഠിപ്പിച്ച പാട്ടുകാരന്‍! മുകളിലെ വരികള്‍ തന്നെ നോക്കൂ! എത്ര പ്രസാദാത്മകമാണ്! ജീവിതത്തിലെ ഓരോ നിമിഷത്തെയും പ്രണയിക്കാന്‍, ഇഷ്ടപ്പെടാന്‍ ഒഎന്‍വി കവിതകളിലൂടെ ആഹ്വാനം ചെയ്തു.
/filters:format(webp)/kalakaumudi/media/media_files/2026/02/13/onv-kalakaumudi1-2026-02-13-13-46-45.jpg)
മലയാളിയുടെ പ്രിയ കവിയുടെ ഓര്‍മകള്‍ക്ക് 2026 ഫെബ്രുവരി 13 ന് പത്തു വര്‍ഷം. 2016 ഫെബ്രുവരി 13 നാണ് കവി തിരശ്ശീലയ്ക്ക് പിന്നിലേക്ക് മെല്ലെ മെല്ലെ മറഞ്ഞത്. ഓര്‍മയുടെ തിരശ്ശീല മെല്ലെ മെല്ലെ നീക്കി കവിയുടെ വരികള്‍ ഓരോ നിമിഷവും മലയാളിയുടെ മനസ്സിലേക്ക് കടന്നുവരുന്നു. അദ്ദേഹത്തിന്റെ വരികള്‍ ജീവിക്കുന്നു, ഓര്‍മകളില്‍ കവിയും! കവിത്വം തുളുമ്പുന്ന നിരവധി മനോഹര ഗാനങ്ങള്‍ ഒഎന്‍വി സമ്മാനിച്ചിട്ടുണ്ട്. ജനപ്രിയ ഗാനങ്ങളായി അവ എന്നും ആസ്വാദകരുടെ മനസ്സില്‍ നിലനില്‍ക്കും.
1931 മേയ് 27നാണ് ഒഎന്‍വിയുടെ ജനനം. മാതാപിതാക്കള്‍ ഒ.എന്‍.കൃഷ്ണക്കുറുപ്പും യും കെ.ലക്ഷ്മിക്കുട്ടിയമ്മയും. ഒറ്റപ്ലാക്കല്‍ നീലകണ്ഠന്‍ വേലുക്കുറുപ്പ് എന്നാണ് പൂര്‍ണമായ പേര്.
/filters:format(webp)/kalakaumudi/media/media_files/2026/02/13/onv-kalakaumudi2-2026-02-13-13-47-03.jpg)
വിദ്യാര്‍ഥിയായിരിക്കെത്തന്നെ കവിതകള്‍ എഴുതിത്തുടങ്ങി. 1946-ല്‍, പതിനഞ്ചാം വയസ്സിലാണ് ' മുന്നോട്ട് ' എന്ന കവിത ആദ്യമായി അച്ചടി മഷി പുരണ്ടത്. മഹാരാജാസ് കോളജില്‍ തന്റെ ശിഷ്യയായിരുന്ന പി പി സരോജിനിയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്.
മലയാളത്തില്‍ ഏറ്റവുമധികം സംഗീതസംവിധായകര്‍ക്കുവേണ്ടി ഗാനം എഴുതിയ കവി ഒഎന്‍വിയാണ്. ഇരുനൂറില്‍പ്പരം ചലച്ചിത്രങ്ങള്‍ക്ക് അദ്ദേഹം ഗാനരചന നിര്‍വഹിച്ചു. ഒടുവിലെഴുതിയത് 2015-ല്‍ കാംബോജി എന്ന സിനിമയ്ക്കായിരുന്നു.
21 കവിതാ സമാഹാരങ്ങളും ഭാവഗീതങ്ങളുടെ ആറു സമാഹാരങ്ങളും രചിച്ചു. നിരവധി സാഹിത്യ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2011-ല്‍ പത്മവിഭൂഷന്‍ ലഭിച്ചു. 2007ലെ ജ്ഞാനപീഠ പുരസ്‌കാരത്തിനു അര്‍ഹനായി. 2016 ഫെബ്രുവരി 13-ന് 84ാം വയസ്സില്‍ അദ്ദേഹം വിടപറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
