ഉമ്മന്‍ ചാണ്ടി പുരസ്‌കാരം മന്‍മോഹന്‍ സിങ്ങിന്

പൊതുരംഗത്തെ പ്രവര്‍ത്തന മികവിനു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം (2 ലക്ഷം രൂപ) മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിന്.

author-image
Prana
New Update
manmohan
Listen to this article
0.75x1x1.5x
00:00/ 00:00

പൊതുരംഗത്തെ പ്രവര്‍ത്തന മികവിനു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം (2 ലക്ഷം രൂപ) മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിന്. സാമ്പത്തിക ഉദാരവല്‍കരണ നയങ്ങളിലൂടെ രാജ്യത്തെ പുരോഗതിയുടെ പാതയില്‍ മുന്നേറാന്‍ ധനമന്ത്രിയെന്ന നിലയില്‍ നല്‍കിയ സേവനങ്ങളും പ്രധാനമന്ത്രിയെന്ന നിലയില്‍ നടത്തിയ മികവുറ്റ പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണു പുരസ്‌കാരം നല്‍കുന്നതെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ അറിയിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയിലായിരുന്നു പുരസ്‌കാരപ്രഖ്യാപനം. അനാരോഗ്യത്തെ തുടര്‍ന്നു കേളത്തിലെത്താന്‍ കഴിയില്ലെന്നതിനാല്‍ ഡോ.മന്‍മോഹന്‍ സിങ്ങിനു ഡല്‍ഹിയിലെ വസതിയിലെത്തി പുരസ്‌കാരം സമര്‍പ്പിക്കും. അനുസ്മരണ സമ്മേളനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുന്‍ കേന്ദ്ര ആഭ്യന്തരധനമന്ത്രിയുമായ പി.ചിദംബരം ഉദ്ഘാടനം.

award oommen chandi Manmohan Singh