കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണം ജില്ലയിൽ വിവിധ പരിപാടികളോടെ ആചരിക്കും. നാളെ ബൂത്ത്, മണ്ഡലം കമ്മിറ്റകളുടെ ആഭിമുഖ്യത്തിൽ വിവിധ ചടങ്ങുകളോടെ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിക്കും. നാളെ ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടക്കും. 20 ന് ശനിയാഴ്ച വൈകിട്ട് 3 ന് ഡിസിസിയുടെ ഉമ്മൻ ചാണ്ടി അനുസ്മരണം എറണാകുളം ടൗൺ ഹാളിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന് ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.