മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവു പ്രകാരം നീലഗിരിയിലേക്ക് ഏര്‍പ്പെടുത്തിയ ഇ-പാസ് പരിശോധനയില്‍ വലഞ്ഞ് മലയാളികള്‍. തമിഴ് നാട്ടിലേക്ക് പ്രവേശിക്കാന്‍ സാധിക്കുന്ന എല്ലാ ചെക്ക്‌പോസ്റ്റുകളിലും പരിശോധിച്ചതിനു ശേഷമാണ് ആളുകളെ കടത്തിവിടുന്നത്. സാധാരണ ദിവസങ്ങളില്‍ 6000 വണ്ടികളും, അവധി ദിവസങ്ങളില്‍ 8000 വണ്ടികള്‍ക്കുമാണ് നീലഗിരിയിലേക്ക് പ്രവേശിക്കാന്‍ അനുവാദമുള്ളത്.
ഊട്ടി അടക്കമുള്ള വിവിധ സഞ്ചാര മേഖലകളില്‍ എത്താനാഗ്രഹിക്കുന്ന പാസില്ലാത്ത സഞ്ചാരികള്‍ തിരിച്ച് നിരാശയോടെ മടങ്ങിപ്പോവുകയാണ്. ചെക്ക്‌പോസ്റ്റുകളിലെ മണിക്കൂറുകളോളം നീണ്ടു നില്‍ക്കുന്ന വാഹനനിരയും സഞ്ചാരികളെ നിരാശപ്പെടുത്തുന്നുണ്ട്. ഇന്റര്‍നെറ്റ് സേവനത്തിലെയും, സെര്‍വര്‍ തകരാറുകളും ഇടയില്‍ പരിശോധനയെ സാരമായി ബാധിക്കുന്നുണ്ട്. ഇ-പാസ്
കാരണം നീലഗിരിയിലെ ടൂറിസം മേഖലയ്ക്ക് കനത്ത നഷ്ടമാണ് വരുന്നതെന്ന് വിവിധ സംഘടനകളും, വ്യാപാരികളും അഭിപ്രായപ്പെട്ടു.