/kalakaumudi/media/media_files/2025/03/13/2qD6MMib5Eru0ieBFobE.jpeg)
കൊച്ചി: ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി എക്സൈസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മയക്ക് മരുന്നുമായി യുവാവ് പിടിയിലായി. തമ്മനം എ.കെ.ജി നഗർ സ്വദേശി പരത്തോടത്ത് വീട്ടിൽ റോണി സക്കറിയ (33)യാണ് പിടിയിലായത്. ഇയാളിൽ നിന്ന് 2.654ഗ്രാം എം.ഡി.എം.എയും, 40 ഗ്രാം കഞ്ചാവും എക്സൈസ് ഇൻസ്പെക്ടർ എസ്. സജിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തമ്മനം കതൃക്കടവ് റോഡിലെ പൈക്കോ ജംഗ്ഷന് സമീപത്ത് വച്ച് സംഘം പ്രതിയെ പിടികൂടിയത്.
ലഹരി വിൽപ്പനയ്ക്കായി ഉപയോഗിച്ച ആഡംബര ബൈക്കും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഐ.ടി സോഫ്റ്റ് വെയർ വിഭാഗം ടെക്നീഷ്യനായി ജോലി ചെയ്യുന്ന ഇയാൾ ബാംഗ്ലൂരിൽ നിന്ന് എം.ഡി.എം.എ വാങ്ങി ടെലഗ്രാം ഗ്രൂപ്പ് വഴി വിൽപ്പന നടത്തി വരുകയായിരുന്നു. ഇയാളുടെ സംഘത്തിൽ ഉൾപ്പെട്ട ആളുകളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇൻസ്പെക്ടർ എസ് സജി, ഇൻസ്പെക്ടർ ഗ്രേഡ് റ്റി.എൻ അജയകുമാർ, സിവിൽ എക്സൈസ് ഓഫീസറുമാരായ അഷ്കർ സാബു ,ഫെബിൻ എൽദോസ്, ജിഷ്ണു മനോജ് , അമൽദേവ് സി.ജി വനിത സിവിൽ എക്സൈസ് ഓഫീസർ റസീന വിബി എന്നിവർ ഉൾപ്പെട്ട സംഘമാണ് ഇയാളെ പിടി കൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.