/kalakaumudi/media/media_files/2025/09/27/operation-2025-09-27-10-29-37.jpg)
തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറിൽ നിർണായക വെളിപ്പെടുത്തലുമായി കസ്റ്റംസ്. ഇടനിലക്കാരെ സംബന്ധിച്ച് വിവരം ലഭിച്ചെന്ന് കസ്റ്റംസ് വ്യക്തമാക്കി.
മാഹിൻ അൻസാരിയുടെ മൊഴിയാണ് നിർണായകമായത്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇടനില സംഘത്തിനെതിരെ അന്വേഷണം നടത്തുമെന്നും മാഹിന്റെ ലാൻഡ് റോവർ ഭൂട്ടാനിൽ നിന്ന് നേരിട്ട് ഇറക്കിയത് തന്നെ എന്നും കസ്റ്റംസ് പറഞ്ഞു.
അരുണാചൽ പ്രദേശിൽ വ്യാജമായി രജിസ്റ്റർ ചെയ്യുകയാണ് ചെയ്തത്. മാഹിൻ അൻസാരിക്ക് അടുത്ത തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. മാഹിന്റെ കാൾ രേഖകളും യാത്ര രേഖകളും കസ്റ്റംസ് പരിശോധിക്കുന്നു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
