ഓപ്പറേഷന്‍ പി ഹണ്ട്: ആറ് പേര്‍ അറസ്റ്റില്‍

കുട്ടികളുടെ നഗ്‌നദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയും തിരയുകയും ശേഖരിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നടത്തിയ സംസ്ഥാന വ്യാപക പരിശോധനയില്‍ ആറ് പേര്‍ അറസ്റ്റില്‍.

author-image
Prana
New Update
mobile 1
Listen to this article
0.75x 1x 1.5x
00:00 / 00:00

കുട്ടികളുടെ നഗ്‌നദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയും തിരയുകയും ശേഖരിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നടത്തിയ സംസ്ഥാന വ്യാപക പരിശോധനയില്‍ ആറ് പേര്‍ അറസ്റ്റില്‍. കുട്ടികളുടെ നഗ്‌നദൃശ്യങ്ങള്‍ കൈമാറുന്നവര്‍ക്കെതിരെ പൊലീസ് നടത്തുന്ന ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാ?ഗമായാണ് പരിശോധന നടത്തിയത്. തിരുവനന്തപുരം റൂറല്‍, കൊല്ലം സിറ്റി, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് റൂറല്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്, പരിശോധനയില്‍ 11 ജില്ലകളിലായി 37 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടികളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന 173 ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

മലപ്പുറത്താണ് കൂടുതല്‍ പരിശോധന നടന്നത്. ജില്ലയില്‍ മാത്രം 60 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. 23 ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. തിരുവനന്തപുരം റൂറലില്‍ 39 സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 29 ഉപകരണങ്ങള്‍ പിടിച്ചെടുത്തു. തിരുവനന്തപുരം സിറ്റിയില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, കാസര്‍കോട്, പാലക്കാട്, തൃശൂര്‍, വയനാട് എന്നിവിടങ്ങളില്‍ പരിശോധന നടത്തി. പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓരോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഭാരതീയ നാഗരിക സുരക്ഷാ സംഹിതയിലെ സെക്ഷന്‍ 106 പ്രകാരം 107 റിപ്പോര്‍ട്ടുകളും രജിസ്റ്റര്‍ ചെയ്തു.

കുട്ടികളുടെ അവകാശ സംരക്ഷണത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരില്‍ പൊലീസ് വ്യാപക പരിശോധന നടത്തുന്നത്. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്ന് പൊലീസ് പറഞ്ഞു.

 

Child pornography Arrest