ശബരിമലയിൽ താൽക്കാലിക ജീവനക്കാരാകാൻ   അവസരം; 1800  ഒഴിവുകൾ

18 വയസ്സിനും 65 വയസ്സിനും  ഇടയിൽ പ്രായമുള്ള ഹിന്ദു വിഭാഗത്തിൽപ്പെട്ട പുരുഷന്മാർക്ക് അപേക്ഷിക്കാം. 650  രൂപ  ദിവസ  വേതനം,  താമസ  സൗകര്യം,  ഭക്ഷണം എന്നിവ തിരുവിതാംകൂർ    ദേവസ്വം ബോർഡ്   നൽകും. അപേക്ഷകർ മെഡിക്കൽ സർട്ടിഫിക്കറ്റ് ,ഹെൽത്ത് കാർഡ് എന്നിവ..

author-image
Shibu koottumvaathukkal
New Update
image_search_1753061516097

പത്തനംതിട്ട : അടുത്ത മണ്ഡല - മകരവിളക്ക് മഹോത്സവ ത്തോടനുബന്ധിച്ച് ശബരിമല, പമ്പ,  നിലക്കൽ   എന്നീ ദേവസ്വങ്ങളിൽ   ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക ജീവനക്കാരെ  നിയമിക്കുന്നു. 18 വയസ്സിനും 65 വയസ്സിനും  ഇടയിൽ പ്രായമുള്ള ഹിന്ദു വിഭാഗത്തിൽപ്പെട്ട പുരുഷന്മാർക്ക് അപേക്ഷിക്കാം. 650  രൂപ  ദിവസ  വേതനം,  താമസ  സൗകര്യം,  ഭക്ഷണം എന്നിവ തിരുവിതാംകൂർ    ദേവസ്വം ബോർഡ്   നൽകും. അപേക്ഷകർ മെഡിക്കൽ സർട്ടിഫിക്കറ്റ് ,ഹെൽത്ത് കാർഡ് എന്നിവ ഹാജരാക്കണം. അപേക്ഷ ഫോറത്തിന്റെ മാതൃക www.travancoredevaswomboard.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.  അപേക്ഷകൾ ചീഫ് എഞ്ചിനീയർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്ദൻകോട് തിരുവനന്തപുരം    എന്ന വിലാസത്തിലോ  tdbsabdw@gmail.com എന്ന  ഇ മെയിൽ ഐഡിയിലോ 2025 ഓഗസ്റ്റ് 16  വൈകിട്ട് 5  മണിക്ക് മുൻപായി ലഭിക്കണം.

 

 

shabarimala jobs