''അപ്രതീക്ഷിത ദുരന്തത്തെ ഒറ്റക്കെട്ടായി അതിജീവിക്കാം''; പരിപാടികൾ റദ്ദാക്കി പ്രതിപക്ഷ നേതാവ് വയനാട്ടിലേക്ക്

രക്ഷാപ്രവർത്തനം ദുഷ്കരമാണ്. സർക്കാറിന് ആവശ്യമായ എല്ലാ സഹായവും പിന്തുണയും നൽകും. കോൺഗ്രസ്, യു.ഡി.എഫ് പ്രവർത്തകർ രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കാളികളാകണമെന്നും പ്രതിപക്ഷ നേതാവ് ആഹ്വാനം ചെയ്തു.

author-image
Greeshma Rakesh
New Update
vd-satheesan-on-wayanad-landlside

wayanad landlside

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.വലിയ ദുരന്തമാണ് വയനാട്ടിലേതെന്ന് അദ്ദേഹം പ്രതികരിച്ചു.അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തെ ഒറ്റക്കെട്ടായി അതിജീവിക്കാമെന്ന് വി.ഡി. സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചു.മുഖ്യമന്ത്രിയുമായും റവന്യു മന്ത്രിയുമായും സംസാരിച്ചു. രക്ഷാപ്രവർത്തനം ദുഷ്കരമാണ്. സർക്കാറിന് ആവശ്യമായ എല്ലാ സഹായവും പിന്തുണയും നൽകും. കോൺഗ്രസ്, യു.ഡി.എഫ് പ്രവർത്തകർ രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കാളികളാകണമെന്നും പ്രതിപക്ഷ നേതാവ് ആഹ്വാനം ചെയ്തു.


പ്രതിപക്ഷ നേതാവിൻറെ ഫേസ്ബുക്ക് പോസ്റ്റ്:

വലിയ ദുരന്തമാണ് വയനാട്ടിൽ ഉണ്ടായത്. ദുരന്തത്തിൻറെ വ്യാപ്തി എത്രമാത്രം വലുതാണെന്ന് ഇപ്പോൾ പറയാനാകില്ല. മറ്റ് പരിപാടികൾ എല്ലാം റദ്ദാക്കി വയനാട്ടിലേക്കുള്ള യാത്രയിലാണ്.മുഖ്യമന്ത്രിയുമായും റവന്യു മന്ത്രിയുമായും സംസാരിച്ചു. രക്ഷാപ്രവർത്തനം ദുഷ്കരമാണ്. സർക്കാറിന് ആവശ്യമായ എല്ലാ സഹായവും പിന്തുണയും നൽകും.

കോൺഗ്രസ്, യു.ഡി.എഫ് പ്രവർത്തകർ രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കാളികളാകണം. അപ്രതീക്ഷതമായി ഉണ്ടായ ദുരന്തത്തെ ഒറ്റക്കെട്ടായി അതിജീവിക്കാം.

 

Wayanad landslide vd satheesan wayanad