തൃക്കാക്കരയിൽ "പ്ലാസ്റ്റിക്ക് മല" നീക്കം ചെയ്യാത്തതിനെതിരെ  പ്രതിഷേധവുമായി പ്രതിപക്ഷം

തൃക്കാക്കര നഗരസഭയെ  മാലിന്യ വിമുക്തമായി പ്രഖ്യാപിക്കാനിരിക്കെയാണ്‌ മാലിന്യം നീക്കം ചെയ്യാൻ നഗരസഭ ഭരണ സമിതി അലംഭാവം കാട്ടിയതായി പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു.

author-image
Shyam Kopparambil
New Update
TKA

 തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ പ്ലാസ്റ്റിക്ക്  മാലിന്യം കെട്ടികിടക്കുന്നതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ കൗൺസിലർമാർ രംഗത്ത്.ഇന്ന് തൃക്കാക്കര നഗരസഭയെ  മാലിന്യ വിമുക്തമായി പ്രഖ്യാപിക്കാനിരിക്കെയാണ്‌ മാലിന്യം നീക്കം ചെയ്യാൻ നഗരസഭ ഭരണ സമിതി അലംഭാവം കാട്ടിയതായി പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു.പ്ലാസ്റ്റിക്ക് ശേഖരണ പ്ലാൻ്റിന് മുന്നിൽ നടന്ന പ്രതിഷേധ സമരം പ്രതിപക്ഷ നേതാവ് എം.കെ ചന്ദ്രബാബു പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. പൊതുമരാമത്തു സ്ഥിരം സമിതി അധ്യക്ഷ റസിയ നിഷാദ്, കൗൺസിലർമാരായ അജുന ഹാഷിം, എം.ജെ ഡിക്സൻ,പി.സി മനൂപ് എന്നിവർ സംസാരിച്ചു.നഗരസഭ ബസ്റ്റാന്റിന്  സമീപത്തെ മാലിന്യ സംഭരണ കേന്ദ്രത്തിന് സമീപത്താണ് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ രണ്ടാൾ പൊക്കത്തിൽ  കൂട്ടിയിട്ടിരിക്കുന്നത്. പ്ലാസ്റ്റിക്ക് മാലിന്യം നീക്കം ചെയ്യാത്തതുമൂലം തീ പിടുത്ത ഭീതിയിലാണ് ബസ് ജീവനക്കാരും, സമീപത്തെ കച്ചവടക്കാരും. നഗരസഭയിലും പരിസര പ്രദേശങ്ങളിലും മാലിന്യം നിറയുമ്പോഴാണ് മാലിന്യ വിമുക്ത നഗരസഭയായി പ്രഖ്യാപനം നടത്താനൊരുങ്ങുന്നത്. നഗരസഭ പ്രദേശത്ത് തീപിടിത്ത ഭീഷണി ഉയർത്തി കെട്ടി കിടക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യം പൂർണമായും നീക്കം ചെയ്യണമെന്ന് ജില്ലാ കലക്ടർ കഴിഞ്ഞ മാസം  നൽകിയ  നിർദ്ദേശം നടപ്പിലാക്കാതെയാണ് കലക്ടറെ പങ്കെടുപ്പിച്ച് തൃക്കാക്കര നഗരസഭ മാലിന്യ വിമുക്തമായതായി പ്രഖ്യാപിക്കാനൊരുങ്ങുന്നതെന്ന് എൽ.ഡി.എഫ് അംഗങ്ങൾ പറഞ്ഞു.

Thrikkakara THRIKKAKARA MUNICIPALITY