സ്വര്‍ണക്കൊള്ള സഭയില്‍; ശക്തമായി പ്രതിഷേധിക്കാന്‍ പ്രതിപക്ഷം

സഭാ സമ്മേളനത്തിന്റെ തുടക്കം മുതല്‍ പ്രതിഷേധം സംഘടിപ്പിക്കും. അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയില്ല. നയപ്രഖ്യാപനത്തിന്‍ മേലുള്ള നന്ദി പ്രമേയ ചര്‍ച്ചക്കും ഇന്ന് തുടക്കമാകും

author-image
Biju
New Update
sabha

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിയമസഭയില്‍ ശക്തമായി പ്രതിഷേധിക്കാന്‍ പ്രതിപക്ഷം. സഭാ സമ്മേളനത്തിന്റെ തുടക്കം മുതല്‍ പ്രതിഷേധം സംഘടിപ്പിക്കും. അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയില്ല. നയപ്രഖ്യാപനത്തിന്‍ മേലുള്ള നന്ദി പ്രമേയ ചര്‍ച്ചക്കും ഇന്ന് തുടക്കമാകും.

27, 28 തീയതികളില്‍ ആണ് ബാക്കി ചര്‍ച്ച നടക്കുന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണനാണ് ചര്‍ച്ചയ്ക്ക് തുടക്കമിടുക. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തില്‍ വെട്ടിത്തിരുത്തല്‍ വരുത്തിയ ഗവര്‍ണറുടെ നടപടിക്കെതിരെ ഭരണപക്ഷ അംഗങ്ങള്‍ പ്രസംഗങ്ങളില്‍ വിമര്‍ശന സ്വഭാവത്തില്‍ ഉന്നയിക്കും.

ഇന്ന് ചോദ്യോത്തരവേള ഉണ്ടാകില്ല. അതുകൊണ്ട് രാവിലെ ഒമ്പത് മണി മുതല്‍ ശൂന്യവേളയിലേക്ക് കടക്കും. പത്തുമണിക്കാണ് അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കുന്നത്. ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം, സജി ചെറിയാന്റെ വിദ്വേഷ പ്രസംഗം എന്നിവയിലൊന്ന് അടിയന്തരപ്രമേയമായി പ്രതിപക്ഷം ആവതരിപ്പിക്കുമെന്ന് സൂചനയുണ്ടായിരുന്നു.