/kalakaumudi/media/media_files/2026/01/12/whatsapp-ima-2026-01-12-18-02-14.jpeg)
കൊച്ചി: വൻകിട കമ്പനികൾക്കും കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും നൂതന ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾ നൽകുന്ന പ്രമുഖ ഡാറ്റ ആൻഡ് എഐ അധിഷ്ഠിത സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് കമ്പനിയായ ഒറൈൻ ഇന്നോവേഷന്റെ അത്യാധുനിക ഒ.ഐ എൻ വിഷൻ സ്റ്റുഡിയോ സംവിധാനം കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു. കാക്കനാട്ലുലുസൈബർടവറിൽആരംഭിച്ച റൈൻ ഇന്നോവേഷൻ ഒ.ഐ എൻ വിഷൻ സ്റ്റുഡിയോ സംവിധാനം വൺ ഇക്വിറ്റി പാർട്നെഴ്സിന്റെ ചെയർമാനും പാർട്ണറുമായ കാർലോ പദോവാനോ, ഒറൈൻ ഇന്നോവേഷൻ സി.ഇ.ഒ ബ്രയാൻ ബ്രോൺസൺ, പ്രസിഡന്റും സി.ഒ.ഓയുമായ പ്രദീപ് മേനോൻ എന്നിവർ ഉദ്‌ഘാടനം നിർവഹിച്ചു. ഒറൈൻ ഇന്നോവേഷന്റെ ചീഫ് ടെക്നോളജി ഓഫീസർ രജുൽ റാണ, സൈറസ് ലാം- സി എഫ് ഓ തുടങ്ങിയവർപങ്കെടുത്തു. രാജ്യത്തെ മികച്ച പ്രതിഭകളെ ഉപയോഗപ്പെടുത്തി ആഗോളതലത്തിൽ സുസ്ഥിര എ.ഐ ഇക്കോസിസ്റ്റം രൂപപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നതെന്നും ഒറൈൻ ഇന്നോവേഷൻ സി.ഇ.ഒ ബ്രയാൻ ബ്രോൺസൺ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
