അട്ടപ്പാടി ആദിവാസി ഉന്നതികളിലെ അനര്‍ട്ട് അഴിമതിയില്‍ അന്വേഷണത്തിന് ഉത്തരവ്

അട്ടപ്പാടിയിലെ താഴെതുടുക്കി, മേലെ തുടുക്കി ഗോത്രവര്‍ഗ്ഗ ഉന്നതികളില്‍ അനെര്‍ട്ട് നടപ്പാക്കിയ 6.35 കോടിയുടെ സൗരോര്‍ജ-വിന്‍ഡ് പദ്ധതിയിലാണ് അഴിമതി ആരോപണം ഉയര്‍ന്നിരിക്കുന്നത്

author-image
Biju
New Update
afdhggf

പാലക്കാട്: അട്ടപ്പാടി ആദിവാസി ഉന്നതികളിലെ അനര്‍ട്ട് അഴിമതിയില്‍ അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ച് ഉത്തരവിട്ട് ഊര്‍ജ വകുപ്പ്. ഊര്‍ജ വകുപ്പ് ജോയിന്റ് സെക്രട്ടറി അധ്യക്ഷനായ മൂന്നംഗ സമിതിയെ ആണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. 

എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍, കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. ആരോപണ വിധേയര്‍ക്ക് താഴെയുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് സമിതി രൂപീകരിച്ചത്. അട്ടപ്പാടിയിലെ താഴെതുടുക്കി, മേലെ തുടുക്കി ഗോത്രവര്‍ഗ്ഗ  ഉന്നതികളില്‍ അനെര്‍ട്ട് നടപ്പാക്കിയ 6.35 കോടിയുടെ സൗരോര്‍ജ-വിന്‍ഡ്  പദ്ധതിയിലാണ് അഴിമതി ആരോപണം ഉയര്‍ന്നിരിക്കുന്നത്. അനര്‍ട്ട് സിഇഒ, ഊര്‍ജവകുപ്പ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എന്നിവര്‍ക്കെതിരെയായിരുന്നു ആരോപണം ഉയര്‍ന്നത്.

attappadi