/kalakaumudi/media/media_files/2025/03/25/ceiKGlzBEfgIQxes7hK3.jpg)
ദമാസ്‌കസ് : യാക്കോബായ സഭയുടെ അധ്യക്ഷനായി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത ഇന്ന് ചുമതലയേല്‍ക്കും. ലബനന്‍ തലസ്ഥാനമായ ബേയ്‌റൂട്ടില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് ശുശ്രൂഷകള്‍ക്ക് തുടക്കമാവുക. രാത്രി 8.30നാണ് സ്ഥാനാരോഹണച്ചടങ്ങ്. ആകമാന സുറിയാനി സഭയുടെ തലവനായ പാത്രയര്‍ക്കീസ് ബാവ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധി സംഘം ചടങ്ങില്‍ പങ്കെടുക്കാന്‍ ബേയ്‌റൂട്ടില്‍ എത്തിയിട്ടുണ്ട്. വിശ്വാസികളടക്കം അറുനൂറോളം പേരാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് നേരിട്ട് സാക്ഷികളാവുക. ചടങ്ങ് നടക്കുന്ന ബേയ്‌റൂട്ടില്‍ പുതുതായി നിര്‍മിച്ച സെന്റ് മേരീസ് പാത്രയര്‍ക്കാ കത്തീഡ്രലിന്റെ കൂദാശാ കര്‍മം ഇന്നലെ രാത്രി നിര്‍വഹിച്ചു.
ഇവിടെയാണ് സ്ഥാനാരോഹണച്ചടങ്ങ് ഇന്ന് നടക്കുക. പുതിയ കാതോലിക്കയെ വാഴിക്കുന്നതിനുളള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി യാക്കോബായ സഭാ മീഡിയാ സെല്‍ ചെയര്‍മാന്‍ കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പൊലീത്ത അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
