ഇറാനിലേക്ക് അവയവക്കടത്ത്: വലവിരിച്ച് കേരള പൊലീസ്

ഹൈദരാബാദിലെ വ്യക്തിയാണ് അവയവമാഫിയയുമായി സാബിത്തിനെ ബന്ധിപ്പിച്ചത്. ‌2019ല്‍ സ്വന്തം വൃക്ക വിറ്റതോടെ ഈ മേഖലയിലെ സാധ്യത താൻ തിരിച്ചറിഞ്ഞെന്നും, ഇതിനു പിന്നാലെയാണ് ഇരകളെ തേടി തുടങ്ങിയതെന്നും സാബിത്ത് മൊഴി നൽകിയിരുന്നു

author-image
Anagha Rajeev
New Update
dzf
Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി ∙ ഇറാനിലേക്കുള്ള അവയവക്കടത്ത് മാഫിയയുടെ മുഖ്യകണ്ണി ഹൈദരാബാദിൽ പിടിയിലായി. കേരള പൊലീസിന്റെ പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്. ഇറാനിലേക്ക് അവയവദാനത്തിനായി ആളുകളെ കടത്തുന്ന സംഘത്തിന്റെ പ്രവർത്തനം ഹൈദരാബാദ് കേന്ദ്രീകരിച്ചാണെന്നും അവിടെയുള്ളയാളാണു പ്രധാന കണ്ണിയെന്നും അറസ്റ്റിലായ സാബിത്ത് നാസർ അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു.

ഹൈദരാബാദിലെ വ്യക്തിയാണ് അവയവമാഫിയയുമായി സാബിത്തിനെ ബന്ധിപ്പിച്ചത്. ‌2019ല്‍ സ്വന്തം വൃക്ക വിറ്റതോടെ ഈ മേഖലയിലെ സാധ്യത താൻ തിരിച്ചറിഞ്ഞെന്നും, ഇതിനു പിന്നാലെയാണ് ഇരകളെ തേടി തുടങ്ങിയതെന്നും സാബിത്ത് മൊഴി നൽകിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിലാണ് ഹൈദരാബാദിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. ആലുവ ഡിവൈഎസ്പിക്കായിരുന്നു അന്വേഷണച്ചുമതല. അവയവക്കടത്ത് നടത്തിയവരില്‍ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കളാണെന്ന് സബിത് നാസര്‍ പൊലീസിനോട് സമ്മതിച്ചിരുന്നു.

Organ Mafia