/kalakaumudi/media/media_files/MkwWW7nVjKYIz3fknG1p.jpg)
അവയവ മാറ്റവുമായി ബന്ധപ്പെട്ട അപ്പീലുകൾ പരിശോധിക്കുന്നതിന് സംസ്ഥാനതല സാങ്കേതിക സമിതി രൂപീകരിച്ച് സർക്കാർ ഉത്തരവായി. ജില്ലാതല കമ്മിറ്റികളുടെയും ഇതുമായി ബന്ധപ്പെട്ട അംഗീകൃത കമ്മിറ്റികളുടെയും തീരുമാനങ്ങൾക്കെതിരായ അപ്പീലുകളാവും സംസ്ഥാനതല സമിതി പരിശോധിക്കുക. മെഡിക്കൽ വിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറി / ജോ. സെക്രട്ടറിയാണ് കമ്മിറ്റിയുടെ അധ്യക്ഷൻ. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റേഷൻ എക്സിക്യൂട്ടീവ് ഡയറക്ടറാണ് സമിതി കൺവീനർ. ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ജോയിൻറ് ഡയറക്ടർ എന്നിവർ എക്സ് ഒഫീഷ്യോ അംഗങ്ങളായിരിക്കും. തിരുവനന്തപുരം ഗവൺമെൻറ് മെഡിക്കൽ കോളേജ് ക്ലിനിക്കൽ സൈക്യാട്രി മേധാവി, മെഡിക്കൽ ആൻഡ് ബയോ എത്തിക്സ് വിദഗ്ധൻ, പബ്ലിക് ഹെൽത്ത് ആൻഡ് ബയോ എത്തിക്സ് വിദഗ്ധൻ എന്നിവർ അംഗങ്ങളാകും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
