/kalakaumudi/media/media_files/2026/02/18/okc-2026-02-18-18-21-32.jpeg)
കൊച്ചി : ഓർഗാനിക് കേരള ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 11, 12, 13 തീയതികളിലായി കാക്കനാട് യൂത്ത് ഹോസ്റ്റലിൽ നടത്തുന്ന ഇരുപതാമത് ജൈവ കാർഷികോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു.വാഴക്കാല കൈരളി വായനശാലയിൽ ചേർന്ന യോഗത്തിൽ തൃക്കാക്കര ചെയർപേഴ്‌സൺ റാഷിദ് ഉള്ളംപള്ളി ഉദ്ഘാടനവും,ലോഗോപ്രകാശനവുംനിർവഹിച്ചു. ചടങ്ങിൽ ഡോ. പി.സി റോയ് അവാർഡിന് അർഹനായ പ്രൊഫ. കെ.കെ.എം യൂസഫിനെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി മുൻ ഡയറക്‌ടർ ഡോ.എം.കെ മുകുന്ദൻ പുരസ്കാരം നൽകി ആദരിച്ചു.ട്രസ്റ്റ് വൈസ്.ചെയർമാൻ ഇ.നന്ദകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി .എം സണ്ണി സ്വാഗതം ആശംസിച്ചു. സാങ്കേതിക ഉപദേഷ്ടാവ് എം.അബ്ബാസ് കാര്യപരിപാടികൾ വിശദീകരിച്ചു. സെക്രട്ടറി ജെസ്സ്മോൻ ജോസഫ് നന്ദി പറഞ്ഞു. സംസ്ഥാനത്തെ വിവിധ കാർഷിക സഹകരണ സംഘങ്ങളുടെയും, കേന്ദ-സംസ്ഥാന ഏജൻസികളുടെയും പങ്കാളിത്തത്തോടെയുമാണ് കാർഷിക വികസന ഏജൻസികളുടെ സഹകരണത്തോടെയും വിഷുകാലയളവിൽ ജൈവ കാർഷികോത്സവം സംഘടിപ്പിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
