ഡബ്ബിങ് കലാകാരന്മാർക്കായുള്ള സൗജന്യ ഇ.എൻ.ടി ക്യാമ്പ് സംഘടിപ്പിച്ചു

കാക്കനാട് സൺറൈസ് ആശുപത്രി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ക്യാമ്പ്  സൺറൈസ് ആശുപത്രി  ജനറൽ മാനേജർ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്തു.

author-image
Shyam Kopparambil
New Update
ASDSAD

ഡബ്ബിങ് കലാകാരന്മാർക്കായുള്ള പ്രിവിലേജുകാർഡ് സംഘടനാ രക്ഷാധികാരി സജിത്ത് ദേവദാസ്,സെക്രട്ടറി കെ .എസ് പ്രശാന്ത് എന്നിവർക്ക് നൽകി സൺറൈസ് ആശുപത്രി ജനറൽ മാനേജർ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്യുന്നു.

Listen to this article
0.75x1x1.5x
00:00/ 00:00

തൃക്കാക്കര:സിനിമ സീരിയൽ രംഗത്തെ ഡബ്ബിങ് ആർട്ടിസ്റ്റുകളുടെ ഡബ്ബിങ് കലാകാരന്മാരുടെയും സംഘടനയായ എം.ഐ.ഡി.എ.എ.സിയിലെ അംഗങ്ങൾക്കായി 
 സൗജന്യ ഇ.എൻ.ടി ക്യാമ്പ് സംഘടിപ്പിച്ചു. കാക്കനാട് സൺറൈസ് ആശുപത്രി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ക്യാമ്പ് 
സൺറൈസ് ആശുപത്രി  ജനറൽ മാനേജർ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്തു. ഡബ്ബിങ് കലാകാരന്മാരുടെ സംഘടനയായ എം.ഐ.ഡി.എ.എ.സി പ്രസിഡന്റ്‌  ജി.വേണുഗോപാൽ അധ്യക്ഷത വഹിച്ചു. പ്രവീൺ ഹരിശ്രീ, ബെന്നി എബ്രഹാം കോർഡിനേറ്റർമാരായി സെമിനാർ സംഘടിപ്പിച്ചു.ഡോ.അപർണ, ചീഫ് തെറാപ്പിസ്റ്റ്  ദിവ്യശ്രീ,ജലീൽ താനത്ത്, തുടങ്ങിയവർ അംഗങ്ങളുടെ സംശയങ്ങൾക്ക് മറുപടി പറഞ്ഞു.സംഘടനാ അംഗങ്ങൾക്കുള്ള പ്രിവിലേജുകാർഡ് സംഘടനാ രക്ഷാധികാരി സജിത്ത് ദേവദാസ്,സെക്രട്ടറി കെ .എസ്  പ്രശാന്ത്  എന്നിവർ ഏറ്റുവാങ്ങി.കാക്കനാട് സൺറൈസ് ആശുപത്രിയിൽ നടന്ന ക്യാമ്പിൽ  എം.ഐ.ഡി.എ.എ.സിയിലെ അംഗങ്ങളും  കുടുംബാംഗങ്ങളും പങ്കെടുത്തു.

kochi Thrikkakara kakkanad kakkanad news