/kalakaumudi/media/media_files/2025/07/19/2-death-kollam-2025-07-19-11-29-19.jpg)
കൊല്ലം : ആയൂരിലെ തുണിക്കടയ്ക്കുള്ളില്‍ ഉടമയെയും മാനേജരായ സ്ത്രീയെയും തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.കടയുടമ മലപ്പുറം കരിപ്പൂര്‍ സ്വദേശിയായ കരിപ്പത്തൊടിയില്‍ അലി (35), ചടയമംഗലം കുരിയോട് ചന്ദ്രവിലാസത്തില്‍ രാജീവിന്റെ ഭാര്യ ദിവ്യമോള്‍ (40) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കടയുടെ താഴെയുള്ള ഗോഡൗണിലെ ഹാളിലാണ് ഇരുവരെയും ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.വ്യാഴാഴ്ച രാത്രി ദിവ്യ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചു. എന്നാല്‍ ഫോണ്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു.ഒന്‍പതരയോടെ കടയിലെത്തിയ ജീവനക്കാരും ദിവ്യയുടെ ബന്ധുക്കളും നടത്തിയ പരിശോധനയിലാണ് ഇരുവരെയും തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ ഓണത്തിന് കട ആരംഭിച്ചത്.തുടക്കത്തില്‍ പത്തോളം ജീവനക്കാരുണ്ടായിരുന്നു. പിന്നീട് ജോലിക്കാര്‍ കുറഞ്ഞു.കടയുമായി ബന്ധപ്പെട്ട കണക്കുകള്‍ ഇരുവരും ചേര്‍ന്നാണ് നോക്കിയിരുന്നെതെന്ന് മറ്റ് ജീവനക്കാര്‍ പറയുന്നു.മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.