തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലണ്ടറിന്റെ ഫ്‌ലോമീറ്റര്‍ പൊട്ടിത്തെറിച്ചു

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ കാഷ്വാലിറ്റിയില്‍ ആയിരുന്നു അപകടം ഉണ്ടായത്. ഓക്‌സിജന്‍ സിലിണ്ടര്‍ മാറ്റി ഘടിപ്പിക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. ഫാരിഷ ബീവിയുടെ നെറ്റിയിലാണ് പരിക്കേറ്റിട്ടുള്ളത്.

author-image
Biju
New Update
TVM MEDICAL COLLEGE

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വീണ്ടും ഓക്‌സിജന്‍ സിലണ്ടറിന്റെ ഫ്‌ലോമീറ്റര്‍ പൊട്ടിത്തെറിച്ചു. സംഭവത്തില്‍ വനിതാ അറ്റന്‍ഡര്‍ക്ക് പരിക്കേറ്റു. അറ്റന്‍ഡര്‍ ഫാരിഷ ബീവിയ്ക്കാണ് പരിക്കേറ്റത്. നെറ്റിയില്‍ ഗ്ലാസ് കൊള്ളുകയായിരുന്നു. 

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ കാഷ്വാലിറ്റിയില്‍ ആയിരുന്നു അപകടം ഉണ്ടായത്. ഓക്‌സിജന്‍ സിലിണ്ടര്‍ മാറ്റി ഘടിപ്പിക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. ഫാരിഷ ബീവിയുടെ നെറ്റിയിലാണ് പരിക്കേറ്റിട്ടുള്ളത്. ഇവരെ ട്രോമ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. നെറ്റിയിലുണ്ടായ പരിക്ക് ഗുരുതരമെന്നാണ് വിവരം.