ഇന്നലെ വൈകിട്ട് ദേശീയ അധ്യക്ഷന്‍ ശരത്പവാറിന് രാജിക്കത്ത് കൈമാറി

മന്ത്രി എ കെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ചുള്ള തര്‍ക്കമാണ് പാര്‍ട്ടിയില്‍ വിള്ളലുകളുണ്ടായിക്കിയത്. 2021ലാണ് പിസി ചാക്കോ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് എന്‍സിപിയില്‍ ചേര്‍ന്നത്

author-image
Biju
New Update
GDSF

P C CHAKO

തിരുവനന്തപുരം: എന്‍സിപി സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവച്ച് പി.സി.ചാക്കോ.  ഇന്നലെ വൈകിട്ട് ദേശീയ അധ്യക്ഷന്‍ ശരത്പവാറിന് രാജിക്കത്ത് കൈമാറി. പാര്‍ട്ടിയില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് രാജി. ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നാണ് അറിയുന്നത്. ആറാം തീയതി നടന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ ശശീന്ദ്രന്‍ പക്ഷം വിട്ടുനിന്നിരുന്നു.മന്ത്രി എ കെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ചുള്ള തര്‍ക്കമാണ് പാര്‍ട്ടിയില്‍ വിള്ളലുകളുണ്ടായിക്കിയത്.
2021ലാണ് പിസി ചാക്കോ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് എന്‍സിപിയില്‍ ചേര്‍ന്നത്.

kerala ncp sarad pawar