/kalakaumudi/media/media_files/2025/02/06/dz1MCfUfD2eOinrjqsER.jpg)
P C George
കോട്ടയം: ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബിജെപി നേതാവ് പിസി ജോര്‍ജിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യ ഹര്‍ജി തള്ളിയത്.
ജനുവരി അഞ്ചിന് നടന്ന ചാനല്‍ ചര്‍ച്ചയില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മതസ്പര്‍ദ്ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരുന്നു പി സി ജോര്‍ജിനെതിരെ ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്.
ഈരാറ്റുപേട്ട മുന്‍സിപ്പല്‍ യൂത്ത് ഫ്രണ്ടാണ് പരാതി നല്‍കിയത്. മുന്‍പും സമാന കേസില്‍ ജാമ്യത്തില്‍ തുടരുന്ന പിസി ജോര്‍ജ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച് വീണ്ടും വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയത് കേസില്‍ തിരിച്ചടിയായി.
ജാമ്യം തള്ളിയ സാഹചര്യത്തില്‍ പിസി ജോര്‍ജിന്റെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. അതേസമയം ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് പിസി ജോര്‍ജിന്റെ അഭിഭാഷകര്‍ അറിയിച്ചു.