/kalakaumudi/media/media_files/2025/01/30/vJm3kwFI1ILLxN127LWF.jpg)
P C George
കൊച്ചി : ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യമില്ല. ഈരാട്ടുപേട്ട പൊലീസ് എടുത്ത കേസില്‍ പി. സി ജോര്‍ജ്ജിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു.
നേരത്തെ കോട്ടയം ജില്ലാ സെഷന്‍സ് കോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് കഴിഞ്ഞ ദിവസം വാദം പൂര്‍ത്തിയാക്കിയത്.
ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ വിദ്വേഷജനകമായ പരാമര്‍ശം നടത്തിയത് അബദ്ധത്തില്‍ പറ്റിപ്പോയ പിഴവെന്നായിരുന്നു പി.സി ജോര്‍ജിന്റെ വാദം. പരാമര്‍ശത്തില്‍ കോടതി കടുത്ത അതൃപ്തിയും രേഖപ്പെടുത്തിയിരുന്നു.