/kalakaumudi/media/media_files/2025/02/02/V4EsCpxH3TziS4tH93eU.jpg)
P P Divya
കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ പി പി ദിവ്യയെ എതിര്‍ത്തും അനുകൂലിച്ചും വാദങ്ങള്‍ ഉയര്‍ന്നു.ദിവ്യ തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്നു പ്രതിനിധികള്‍ വിമര്‍ശിച്ചു.
ദിവ്യ 'പദവിക്ക് നിരക്കാത്ത പരാമര്‍ശം നടത്തി : ഔചിത്യമില്ലാതെ പെരുമാറിയെന്നും ആക്ഷേപം ഉയര്‍ന്നു.ദിവ്യക്കെതിരായ പാര്‍ട്ടി നടപടി ചോദ്യം ചെയ്ത് ചില അംഗങ്ങള്‍ രംഗത്തെത്തി.റിമാന്‍ഡില്‍ കഴിയവേ നടപടി എടുത്തത് ശരിയായില്ലെന്നായിരുന്നു നിരീക്ഷണം.പാര്‍ട്ടിയും പൊലീസും മാധ്യമ വിചാരണക്ക് വഴങ്ങിയെന്നും വിമര്‍ശനം ഉയര്‍ന്നു.
സമ്മേളനത്തില്‍ മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മുഴുവന്‍ സമയവും പങ്കെടുക്കുന്നുണ്ട്.രാജ്യത്ത് സിപിഎമ്മിന് ഏറ്റവും കൂടുതല്‍ അംഗങ്ങളുളള കണ്ണൂരില്‍ 566 പേരാണ് സമ്മേളന പ്രതിനിധികള്‍ .
ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇ.പി.ജയരാജനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍, പി.ജയരാജനെതിരെ പാര്‍ട്ടി വിട്ട മനു തോമസ് ഉന്നയിച്ച ആരോപണങ്ങള്‍, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വാധീനകേന്ദ്രങ്ങളിലുണ്ടായ വോട്ടുചോര്‍ച്ച തുടങ്ങിയ വിഷയങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയായേക്കും.