/kalakaumudi/media/media_files/2025/11/25/p-rajeev-2025-11-25-15-28-36.jpg)
ചെന്നൈ: വ്യവസായ മേഖലയിൽ തമിഴ്നാടുമായി സഹകരിക്കാൻ കേരളം. വ്യവസായ മന്ത്രി പി രാജീവ് ചെന്നൈയിൽ എത്തി തമിഴ്നാട് വ്യവസായമന്ത്രി ടിആർബി രാജയുമായി നടത്തിയ ചർച്ചയിൽ ആണ് ഇതുസംബന്ധിച്ച ധാരണയായത്.
ഇലക്ട്രോണിക്സ്, ധാതുസമ്പത്ത് തുടങ്ങിയ അഞ്ച് മേഖലകളിൽ സഹകരണത്തിന് സാധ്യത ഉണ്ടെന്നാണ് മന്ത്രിമാരുടെ വിലയിരുത്തൽ.
ടിആർ ബി രാജയുമായി കൂടിക്കാഴ്ച നടത്തിയ വിവരം മന്ത്രി പി രാജീവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു.
കേരളവും തമിഴ്നാടും വ്യവസായരംഗത്തിൻ്റെ മുന്നേറ്റത്തിൽ സഹകരണത്തിൻ്റെ സാധ്യതകൾ ആരായുന്നത് അന്തർസംസ്ഥാന ബന്ധങ്ങളിൽ പുതിയ ചരിത്രം രേഖപ്പെടുത്തുകയാണെന്ന് മന്ത്രി രാജീവ് പറഞ്ഞു.
സംസ്ഥാനങ്ങൾ തമ്മിൽ കിടമത്സരമല്ല, ആരോഗ്യപരമായ സഹകരണമാണ് ആവശ്യമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ കാഴ്ചപ്പാട് ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു ഈ കൂടിക്കാഴ്ച
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
