നടൻ സിദ്ദിഖിനെതിരെ ഉയർന്ന ലൈംഗികാരോപണത്തിൽ നിയമപരമായി പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് മന്ത്രി പി രാജീവ്. ആരോപണം ഉന്നയിച്ച പരാതിക്കാരി പൊലീസിൽ പരാതി നൽകിയാൽ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് കോടതി പരിശോധിക്കുന്നുണ്ട്. തുടർ നടപടികൾ കോടതി സ്വീകരിക്കും. ഇന്ത്യയിലെവിടെയും ഇത്തരത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കുകയും ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്തിട്ടില്ല. സർക്കാരിന് ആരെയും സംരക്ഷിക്കേണ്ട ആവശ്യമില്ല. അമ്മ സംഘടനയുടെ ഭാരവാഹികളെല്ലാം ഏത് പാർട്ടിയിലാണ് ചേർന്നിരിക്കുന്നതെന്നും മന്ത്രി ചോദിച്ചു.
അമ്മയുടെ ഭാരവാഹികളെ സംരക്ഷിക്കേണ്ട ആവശ്യം സർക്കാരിനില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം ലൈംഗികാരോപണത്തെ തുടർന്ന് കേരള ചലച്ചിത്ര അക്കാദമി സ്ഥാനത്ത് നിന്നും സംവിധായകൻ രഞ്ജിത്ത് രാജി വച്ചു.നടി ശ്രീലേഖ മിത്രയുടെ ലൈംഗികാരോപണത്തെ തുടർന്നാണ് രഞ്ജിത്ത് രാജി വച്ചിരിക്കുന്നത്.