പി രാജു അനുസ്‌മരണം  നടത്തി

സി.പി.ഐ മുൻ  ജില്ലാ സെക്രട്ടറിയും പറവൂർ മുൻ എംഎൽഎയുമായിരുന്ന പി രാജുവിന്റെ വേർപാടിൽ അനുശോചിക്കുവാൻ സി.പി.ഐ ജില്ലാ കൗൺസിൽ നേതൃത്വത്തിൽ എറണാകുളം ടൗൺ  ഹാളിൽ  അനുശോചനയോഗം സംഘടിപ്പിച്ചു.

author-image
Shyam Kopparambil
New Update
sadasd

സിപിഐ ജില്ലാ കൗൺസിൽ നേതൃത്വത്തിൽ എറണാകുളം ടൗൺ  ഹാളിൽ സംഘടിപ്പിച്ച  പി രാജു അനുസ്‌മരണ യോഗത്തിൽ എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറിയും സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ കെ പി രാജേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തുന്നു

 

കൊച്ചി :  സി.പി.ഐ മുൻ  ജില്ലാ സെക്രട്ടറിയും പറവൂർ മുൻ എംഎൽഎയുമായിരുന്ന പി രാജുവിന്റെ വേർപാടിൽ അനുശോചിക്കുവാൻ സി.പി.ഐ ജില്ലാ കൗൺസിൽ നേതൃത്വത്തിൽ എറണാകുളം ടൗൺ  ഹാളിൽ  അനുശോചനയോഗം സംഘടിപ്പിച്ചു. ചെറുപ്രായത്തിൽ തന്നെ തൊഴിലാളി സംഘടനാ  പ്രവർത്തകനായിമാറുകയും  വിവിധങ്ങളായ തൊഴിൽ മേഖലകളിൽ ട്രേഡ് യൂണിയൻ ചുമതലകൾ ഏറ്റെടുത്ത് തൊഴിലാളികളുടെ അവകാശങ്ങൾക്കായി ശക്തമായി പോരാടിയ കരുത്തുറ്റ തൊഴിലാളി നേതാവായിരുന്നു പി.രാജുവെന്ന് എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറിയും സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ കെ.പി രാജേന്ദ്രൻ അനുസ്മരിച്ചു. നേതൃപാടവവും പ്രതിബദ്ധതയോടെയുള്ള ഇടപെടലുകളും തൊഴിലാളികൾക്കിടയിൽ പ്രീയങ്കരനാക്കി മാറ്റി. സിപിഐ ജില്ലാ സെക്രട്ടറിയായും പറവൂരിൽ നിന്നുള്ള എംഎൽഎ  ആയും ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ മാതൃകാപരമായി നിർവഹിക്കാൻ ശ്രമിച്ചിട്ടുള്ള നേതാവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.സി പി ഐ ജില്ലാ സെക്രട്ടറി കെ എം ദിനകരൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്,ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ കെ.എസ് ഷൈജു, എൽ.ഡി.എഫ് ജില്ലാ കൺവീനർ ജോർജ്ജ് ഇടപ്പരത്തി , സി.പി.ഐ ദേശീയ കൺട്രോൾ കമ്മീഷൻ സെക്രട്ടറിയുമായ സത്യൻ മൊകേരി , ജനതാദൾ (എസ്) സംസ്‌ഥാന സെക്രട്ടറി സാബു  ജോർജ്ജ് ,
എൻ.സി.പി (എസ്) സംസ്ഥാന നിർവാഹക സമിതി  അംഗം  പി ജെ കുഞ്ഞുമോൻ  ,നാഷണലിസ്റ്റ് കേരള കോൺഗ്രസ്സ് സംസ്ഥാന ചെയർമാൻ  കുരുവിള മാത്യൂസ് , ഐ. എൻ. എൽ ജില്ലാ പ്രസിഡന്റ് എൻ. എ   മുഹമ്മദ് നജീബ് എന്നിവർ സംസാരിച്ചു

 

 

kochi CPI