ഒരാള്‍ക്കു വേണ്ടി പാര്‍ട്ടിയെ ബലി കൊടുക്കരുത്, പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ

സ്ഥാനാര്‍ഥി നിര്‍ണയത്തെ സംബന്ധിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും രാഹുല്‍ ഗാന്ധിക്കും കത്തെഴുതിയിട്ടുണ്ടെന്നും സരിന്‍ പറഞ്ഞു. എല്ലാവര്‍ക്കും അംഗീകരിക്കാവുന്ന ആളെ സ്ഥാനാര്‍ഥിയാക്കാന്‍ എന്തുകൊണ്ടാണ് പാര്‍ട്ടിക്ക് സാധിക്കാത്തത്?

author-image
Rajesh T L
New Update
p sarin

 

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥി നിര്‍ണയം കോണ്‍ഗ്രസ് പുനഃപരിശോധിക്കണമെന്ന് പി സരിന്‍. പാര്‍ട്ടിയെ തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കുമെന്നും അത് ഭയന്നാണ് ഇക്കാര്യം പറയുന്നതെന്നും സരിന്‍ വ്യക്തമാക്കുന്നു.   

ചിലര്‍ തീരുമാനിച്ച കാര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുത്താല്‍ പാര്‍ട്ടി വലിയ കൊടുക്കേണ്ടിവരും. സ്ഥാനാര്‍ഥി ആകാത്തതുകൊണ്ടല്ല എതിര്‍പ്പ്. ഇപ്പോഴത്തെ സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചത് എങ്ങനെയാണ്? പാലക്കാട്ട് ഒരാളുടെ താല്പര്യത്തിന് വേണ്ടി പാര്‍ട്ടിയെ ബലി കഴിക്കരുത്. 

സ്ഥാനാര്‍ഥി പ്രഖ്യാപനം കോണ്‍ഗ്രസ് പുനഃപരിശോധിക്കണം. നേതൃത്വത്തിന് തിരുത്താന്‍ ഇനിയും സമയമുണ്ട്. തെറ്റുപറ്റിയെങ്കില്‍ തിരുത്തണം. എന്റെ ആവശ്യമായി കാണരുത്. ഇല്ലെങ്കില്‍ തോല്‍ക്കുക രാഹുല്‍ മാങ്കൂട്ടത്തില്‍ ആയിരിക്കില്ല രാഹുല്‍ ഗാന്ധിയായിരിക്കുമെന്നും സരിന്‍ മുന്നറിയിപ്പ് നല്‍കി. 

സ്ഥാനാര്‍ഥി നിര്‍ണയത്തെ സംബന്ധിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും രാഹുല്‍ ഗാന്ധിക്കും കത്തെഴുതിയിട്ടുണ്ടെന്നും സരിന്‍ പറഞ്ഞു. എല്ലാവര്‍ക്കും അംഗീകരിക്കാവുന്ന ആളെ സ്ഥാനാര്‍ഥിയാക്കാന്‍ എന്തുകൊണ്ടാണ് പാര്‍ട്ടിക്ക് സാധിക്കാത്തത്? കോണ്‍ഗ്രസ് വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റായിട്ടില്ല. പറയാനുള്ളത് പറഞ്ഞിട്ടുമാത്രമേ പോകൂ. സരിന്‍ പറഞ്ഞു.

 

 

 

 

palakkad congress election