/kalakaumudi/media/media_files/2026/01/30/p-t-ushas-husband-v-sreenivasan-2026-01-30-11-10-14.jpg)
കോഴിക്കോട്: രാജ്യസഭാ എംപിയും ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ പി ടി ഉഷയുടെ ഭര്‍ത്താവ് വി ശ്രീനിവാസന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പിടി ഉഷയെ നേരിട്ട് ഫോണില്‍ വിളിച്ചാണ് പ്രധാനമന്ത്രി അനുശോചനം അറിയിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അറുപത്തിനാലുകാരനായ ശ്രീനിവാസന്‍ വീട്ടില്‍ വച്ച് കുഴഞ്ഞുവീണത്. ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണസമയത്ത് പിടി ഉഷ വീട്ടിലുണ്ടായിരുന്നില്ല. സംസ്‌കാരം വെളളിയാഴ്ച വൈകിട്ട് വീട്ടുവളപ്പില്‍.
പൊന്നാനി കുറ്റാക്കാട് വെങ്ങാലിയില്‍ നാരായണന്‍-സരോജനി ദമ്പതികളുടെ മകനാണ്. കേന്ദ്ര വ്യവസായ സുരക്ഷാ സേനയില്‍ റിട്ട. ഡിവൈഎസ്പിയായിരുന്നു. മുന്‍ കബഡി താരം കൂടിയാണ്. 1991ലായിരുന്നു പിടി ഉഷയുമായുള്ള വിവാഹം. മകന്‍ ഡോ. ഉജ്ജ്വല്‍ വിഗ്നേഷ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
