സതീശന്റെ മലയോര സമരയാത്രയില്‍ പങ്കെടുത്ത് പിവി അന്‍വര്‍

കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരാന്‍ പോകുകയാണ്. മുപ്പത്തിനായിരത്തില്‍ കുറയാത്ത വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാന ആണി അടിക്കും. പനമരത്തെ വിജയം തറവാട്ടിലേക്ക് കൊണ്ടുവന്ന എന്റെ സമ്മാനമാണെന്നും പിവി അന്‍വര്‍ പറഞ്ഞു.

author-image
Biju
New Update
HGSDfr

p v anwar

മലപ്പുറം: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന മലയോര സമരയാത്രയില്‍ പങ്കെടുത്ത് പി വി അന്‍വര്‍. വന്യജീവി പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കാത്ത രണ്ട് പേര്‍ കേരളത്തിന്റെ മുഖ്യമന്ത്രിയും വനം മന്ത്രിയുമാണ്. 

കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരാന്‍ പോകുകയാണ്. മുപ്പത്തിനായിരത്തില്‍ കുറയാത്ത വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാന ആണി അടിക്കും. പനമരത്തെ വിജയം തറവാട്ടിലേക്ക് കൊണ്ടുവന്ന എന്റെ സമ്മാനമാണെന്നും പിവി അന്‍വര്‍ പറഞ്ഞു.

പുതിയ സര്‍ക്കാര്‍ ഈ വിഷയത്തെ ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്ന് അന്‍വര്‍ പറഞ്ഞു. മൂന്നര കൊല്ലമായി ആര്‍ എസ് എസ്സിന്റെ പണിയെടുക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ജനങ്ങള്‍ക്ക് വേണ്ടി സംസാരിച്ച് 8 വര്‍ഷം ഈ വേദിയില്‍ ഇരിക്കുന്നവരെ പിണക്കിയവനാണ് ഞാന്‍. 

നിലമ്പൂരില്‍ എല്‍ ഡി എഫിന് അനുകൂലമായി വോട്ട് ചെയ്ത ജനങ്ങളോട് ഈ അഴിമതികള്‍ തുറന്നു പറയാനാണ് ഞാന്‍ എം എല്‍ എ സ്ഥാനം രാജി വെച്ചത്. മലയോര സമര യാത്രയില്‍ പങ്കെടുക്കാനുള്ള അവസരം താന്‍ ചോദിച്ച് വാങ്ങിയതാണെന്നും അന്‍വര്‍ പറഞ്ഞു.

p v anwar