/kalakaumudi/media/media_files/2025/06/23/pachad-2025-06-23-16-12-55.jpg)
തിരുവന്തപുരം: പത്രപ്രവര്‍ത്തകനും സാംസ്‌കാരക പ്രവര്‍ത്തകനുമായിരുന്ന പാച്ചല്ലൂര്‍ സുകുമാരന്റെ സ്മരണാര്‍ത്ഥം പാച്ചല്ലൂര്‍ സുകുമാരന്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ആറാമത് വിദ്യാഭ്യാസ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.
2025ല്‍ സിബിഎസ്ഇ, ഐസിഎസ്ഇ, സ്റ്റേറ്റ് സിലിബസുകളില്‍ പത്താംക്ലാസ്, പന്ത്രണ്ടാം ക്ലാസ്, ബിരുദം, പ്രൊഫണല്‍ കോഴ്‌സുകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ പട്ടികജാതി/ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. അപേക്ഷകള്‍ ജൂണ്‍ 30നകം അജിത് പാവംകോട്, മയൂരം, ഇഎംഎസ് പെരുമം റോഡ്, പനങ്ങോട് വെങ്ങാനൂര്‍ എന്ന വിലാസത്തില്‍ അയയ്ക്കണം. വിവരങ്ങള്‍ക്ക്: 9497272622.