എംടിക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍

നടോടി ഗായിക ബാട്ടുല്‍ ബീഗം, സ്വാതന്ത്രസമര സേനാനി ലീബാ ലോ ബോ സര്‍ദേശായി എന്നിവര്‍ ഉള്‍പ്പെടെ 31 പേര്‍ക്കാണ് പത്മശ്രീ പ്രഖ്യാപിച്ചിട്ടുള്ളത്. പത്മ പുരസ്‌കാര ജേതാക്കളുടെ മുഴുവന്‍ പട്ടികയും ഇന്നുതന്നെ പുറത്തുവിടും. 

author-image
Prana
New Update
MTV

2025ലെ പത്മ പുരസ്‌കാരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. അന്തരിച്ച മലയാള സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ക്ക് മരണാന്തര ബഹുമതിയായി പത്മവിഭൂഷണ്‍. ഹോക്കി ഇതിഹാസം പിആര്‍ ശ്രീജേഷും പത്മവിഭൂഷണ്‍ നേടി.പാരാ അത്‌ലറ്റ് ഹര്‍വീന്ദ്രര്‍ സിങ്ങ്, നടോടി ഗായിക ബാട്ടുല്‍ ബീഗം, സ്വാതന്ത്രസമര സേനാനി ലീബാ ലോ ബോ സര്‍ദേശായി എന്നിവര്‍ ഉള്‍പ്പെടെ 31 പേര്‍ക്കാണ് പത്മശ്രീ പ്രഖ്യാപിച്ചിട്ടുള്ളത്. പത്മ പുരസ്‌കാര ജേതാക്കളുടെ മുഴുവന്‍ പട്ടികയും ഇന്നുതന്നെ പുറത്തുവിടും. 

2025ലെ പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായവരുടെ ലിസ്റ്റ്:

വെങ്കപ്പ അംബാജി സുഗതേകര്‍ (കര്‍ണാടക) 
പി.ദച്ചനാമൂര്‍ത്തി (പുതുച്ചേരി) 
ലിബിയ ലോബോ സര്‍ദേശായി (ഗോവ)
ഗോകുല്‍ ചന്ദ്ര ദാസ് (ബംഗാള്‍) 
ഹഗ് ഗാന്റ്‌സര്‍ (ഉത്തരാഖണ്ഡ്) 
കോളിന്‍ ഗാന്റ്‌സര്‍ (ഉത്തരാഖണ്ഡ്) 
ഡോ.നീര്‍ജ ഭട്‌ല (ഡല്‍ഹി) 
സാലി ഹോള്‍ക്കര്‍ (മധ്യപ്രദേശ്)
എല്‍.ഹാങ്ങിങ് (നാഗാലാന്‍ഡ്)  
ഹരിമാന്‍ ശര്‍മ്മ (ഹിമാചല്‍ പ്രദേശ്) 
ജുംഡെ യോംഗം ഗാംലിന്‍ (അരുണാചല്‍ പ്രദേശ്) 
ജോയ്‌നാചരണ്‍ ബത്താരി (അസം) 
നരേന്‍ ഗുരുങ് (സിക്കിം) 
വിലാസ് ദാം (മഹാരാഷ്ട്ര) 
ശൈഖ എജെ അല്‍ സബാഹ് (കുവൈത്ത്) 
നിര്‍മല ദേവി (ബീഹാര്‍)
ഭീം സിങ് ഭാവേഷ് (ബീഹാര്‍) 
രാധാ ബഹിന്‍ ഭട്ട് (ഉത്തരാഖണ്ഡ്) 
സുരേഷ് സോണി (ഗുജറാത്ത്) 
പാണ്ടി റാം മാണ്ഡവി (ഛത്തീസ്ഗഡ്) 
ജോനാസ് മാസറ്റ് (ബ്രസീല്‍) 
ജഗദീഷ് ജോഷില (മധ്യപ്രദേശ്) 
ഹര്‍വീന്ദര്‍ സിംഗ് (ഹരിയാന) 
ഭേരു സിംഗ് ചൗഹാന്‍ (മധ്യപ്രദേശ്)

padma vibhushan