/kalakaumudi/media/media_files/2025/07/14/padmanabha-swami-temple-2025-07-14-16-04-06.jpg)
തിരുവനന്തപുരം : പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സുരക്ഷ ഉദ്യോഗസ്ഥന്റെ കൈയിലെ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടി പൊട്ടി. ആയുധങ്ങള്‍ സൂക്ഷിക്കുന്ന മുറിയില്‍ വെച്ച് തോക്ക് വൃത്തിയാക്കുന്നതിനിടെയാണ് വെടിപൊട്ടിയത്. ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം.രാവിലെ ഡ്യൂട്ടി മാറുന്നതിന്റെ ഭാഗമായി ആയുധം വൃത്തിയാക്കുന്നതിനിടെയാണ് വെടിപൊട്ടിയത്. അപകടം ഉണ്ടാവാതിരിക്കാന്‍ നിലത്തേക്ക് ചൂണ്ടിയാണ് തോക്ക് വൃത്തിയാക്കാറുള്ളത്. അതിനാല്‍ തറയിലാണ് വെടിയുണ്ട പതിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.