/kalakaumudi/media/media_files/fxLqYpkj0SfoQZAs2Te4.jpg)
ലെബനിലെ പേജർ സ്ഫോടനത്തിൽ അന്വേഷണം മലയാളിയുടെ കമ്പനിയിലേക്കും. നോർവേ പൗരത്വമുള്ള മലയാളി റിൻസൺ ജോസിൻ്റെ കമ്പനിയെ കുറിച്ചാണ് അന്വേഷണം. പേജർ വാങ്ങാനുള്ള സാമ്പത്തിക ഇടപാടിൽ ഇയാളുടെ കമ്പനി ഉൾപ്പെട്ടെന്ന സംശയം ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണം ഇയാളുടെ കമ്പനിയിലേക്കും വ്യാപിപ്പിച്ചത്.
ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിലാണ് റിൻസൻ്റെ കമ്പനി പ്രവർത്തിക്കുന്നത്. കമ്പനിയെ കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയെന്ന് ബൾഗേറിയൻ അധികൃതർ അറിയിച്ചു. വയനാട് മാനന്തവാടി സ്വദേശിയായ റിൻസൺ ജോസിൻ്റെ സോഫിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന നോർട്ട ഗ്ലോബൽ ലിമിറ്റഡ് കമ്പനി കൈമാറിയ പേജറുകളാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
