/kalakaumudi/media/media_files/2025/03/02/AEwUv2Fc3i9d4BQyDmd6.jpeg)
കൊച്ചി: ഇന്റർനാഷണൽ തപാൽ ഓഫീസ് വഴി ഫ്രാൻസിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം വെമ്പായം സ്വദേശി അതുൽ കൃഷ്ണൻ (23) ആണ് പിടിയിലായത്. ഡാർക്ക് വെബ്ബിലൂടെയാണ് ഇയാൾ പണം നൽകിയത്. തിരുവനന്തപുരത്തെ വീട്ടിൽ നിന്നും എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ് സജിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.ഫ്രാൻസിൽ നിന്നുമാണ് മയക്കുമരുന്ന് വരുത്തിയത്. ഫ്രാൻസിൽ നിന്നാണ് എം.ഡി.എം.എ ഓർഡർ ചെയ്തത്. എറണാകുളത്തുള്ള ഫോറിന്‍ പോസ്റ്റ് ഓഫീസിൽ പാഴ്സൽ എത്തിയതിനെ തുടര്‍ന്ന് സംശയം തോന്നിയ ജീവനക്കാര്‍ എക്‌സൈസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തീരുവനന്തപുരം സ്വദേശിയാണ് മയക്കുമരുന്ന് വരുത്തിച്ചതെന്ന് കണ്ടെത്തിയത്.ലഹരി വാങ്ങുന്നതിനായി ബിറ്റ് കോയിനാണ് ഇയാള്‍ ഉപയോഗിച്ചതെന്ന് എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്ത് കൊച്ചിയിലെത്തിച്ചു. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ സഹായം തേടാനും എക്‌സൈസ് തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.