തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേ ഏപ്രില്‍ 11ന് വൈകിട്ട് 4.45 മുതല്‍ രാത്രി 9 വരെ അടച്ചിടും. തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നുള്ള പൈങ്കുനി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായാണ് ക്രമീകരണം. പുതുക്കിയ സമയക്രമം നോക്കി യാത്രക്കാര്‍ എത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
വര്‍ഷത്തില്‍ രണ്ടു തവണയാണ് വിമാനത്താവളത്തിന്റെ റണ്‍വേ ആറാട്ടു ഘോഷയാത്ര കടന്നുപോകാനായി അടച്ചിടുന്നത്. ശംഖുമുഖം
കടപ്പുറത്തെ ആറാട്ടു മണ്ഡപത്തിലേക്കാണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും ആറാട്ടു ബിംബങ്ങള്‍ വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര പോകാറുള്ളത്. ആറാട്ടോടെ പത്തു ദിവസം നീണ്ടു നിന്ന പൈങ്കുനി ഉത്സവം സമാപിക്കും.