ഒരു സ്വതന്ത്ര വിജയ കഥ; ജയിച്ചത് ഒരു കുടുംബത്തിലെ മൂന്നു പേര്‍; സിപിഎമ്മിന് തിരിച്ചടി

20  വര്‍ഷമായി കൗണ്‍സിലറാണ് ബിനു. ഒരു തവണ ബിജെപി സ്ഥാനാര്‍ത്ഥിയായും ഒരു തവണ സിപിഎം സ്ഥാനാര്‍ത്ഥിയായും രണ്ടു തവണ സ്വതന്ത്രനുമായാണ് മത്സരിച്ചത്. കേരള കോണ്‍ഗ്രസ് എമ്മുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബിനുവിനെ സിപിഎം പുറത്താക്കിയിരുന്നു. 

author-image
Rajesh T L
New Update
pala election results kalakaumudi

പാലാ: സിപിഎമ്മുമായി ഇടഞ്ഞ് സ്വതന്ത്രനായി തിരഞ്ഞെടുപ്പില്‍ മത്സരിച്ച ബിനു പുളിക്കക്കണ്ടം വിജയിച്ചു. ബിനുവിനൊപ്പം സഹോദരന്‍ ബിനു പുളിക്കണ്ടം, ബിനുവിന്റെ മകള്‍ ദിയ എന്നിവരും വിജയിച്ചു. പാലാ നഗരസഭയിലെ 13. 14, 15 വാര്‍ഡുകളിലാണ് ഇവര്‍ മത്സരിച്ചത്. 20  വര്‍ഷമായി കൗണ്‍സിലറാണ് ബിനു. ഒരു തവണ ബിജെപി സ്ഥാനാര്‍ത്ഥിയായും ഒരു തവണ സിപിഎം സ്ഥാനാര്‍ത്ഥിയായും രണ്ടു തവണ സ്വതന്ത്രനുമായാണ് മത്സരിച്ചത്. കേരള കോണ്‍ഗ്രസ് എമ്മുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബിനുവിനെ സിപിഎം പുറത്താക്കിയിരുന്നു. 

kerala election election election result