പാലക്കാട് ലോട്ടറി വിൽപനക്കാരിക്ക് നേരെ ആസിഡ് ആക്രമണം; മുൻ ഭർത്താവ് കസ്റ്റഡിയിൽ

സംഭവത്തിൽ കാജാ ഹുസൈനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെ 7 മണിയോടെയായിരുന്നു ആക്രമണം.പൊള്ളലേറ്റ ബർഷീനയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.

author-image
Greeshma Rakesh
Updated On
New Update
accid attack

പ്രതീകാത്മക ചിത്രം

പാലക്കാട്: പാലക്കാട് ഒലവക്കോട് താണാവിൽ ലോട്ടറി വിൽപനക്കാരിക്ക് നേരെ  ആസിഡ് ആക്രമണം.ഒലവക്കോട് സ്വദേശിനി ബർഷീനയ്ക്ക് നേരേയായിരുന്നു ആക്രമണം നടന്നത്.ബർഷീനയുടെ മുൻ ഭർത്താവ് തമിഴ്നാട് സ്വദേശി കാജാ ഹുസൈനാണ് ആക്രമണം നടത്തിയത്.സംഭവത്തിൽ കാജാ ഹുസൈനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച രാവിലെ 7 മണിയോടെയായിരുന്നു ആക്രമണം.പൊള്ളലേറ്റ ബർഷീനയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. കഴുത്തിന് പിറക് വശത്താണ് പൊള്ളലേറ്റത്. പരുക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. 

 

palakkad Crime News Acid Attack