ആര്‍എസ്എസ് ഇടപെട്ടു; പാലക്കാട് ബിജെപിയില്‍ സമവായം

ഇടഞ്ഞു നില്‍ക്കുന്ന കൗണ്‍സിലര്‍മാരെ അനുനയിപ്പിക്കാന്‍ ആര്‍എസ്എസ് നേതൃത്വം ശക്തമായ ഇടപെടല്‍ നടത്തുന്നുണ്ട്. പ്രശാന്ത് ശിവനെ പാലക്കാട് ബിജപി പ്രസിഡന്റായി തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന നേതൃത്വത്തിന് നഗരസഭയിലെ ഒന്‍പത് കൗണ്‍സിലര്‍മാരാണ് രാജികത്ത് നല്‍കാന്‍ ഒരുങ്ങിയത്

author-image
Biju
New Update
hudf

bjp flag

പാലക്കാട്: പാലക്കാട്ടെ ബിജെപിയിലെ പൊട്ടിത്തെറി പരിഹരിക്കാന്‍ ആര്‍എസ്എസ് ഇടപെട്ടു. ഇതിന് പിന്നാലെ ബിജെപിക്കൊപ്പം നില്‍ക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍ വ്യക്തമാക്കി. രാജിക്കില്ലെന്നും അവര്‍ പറഞ്ഞു. 

കൗണ്‍സിലര്‍മാര്‍ അടിയന്തിര യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രശാന്ത് ശിവനെ ജില്ലാ പ്രസിഡന്റായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുമെന്ന് നഗരസഭ വൈസ് ചെയര്‍മാന്‍ ഇ കൃഷ്ണദാസ് പ്രതികരിച്ചു. പ്രശാന്ത് ശിവനോട് വ്യക്തിപരമായ എതിര്‍പ്പില്ലെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജനും പ്രതികരിച്ചു.

ഇടഞ്ഞു നില്‍ക്കുന്ന കൗണ്‍സിലര്‍മാരെ അനുനയിപ്പിക്കാന്‍ ആര്‍എസ്എസ് നേതൃത്വം ശക്തമായ ഇടപെടല്‍ നടത്തുന്നുണ്ട്. പ്രശാന്ത് ശിവനെ പാലക്കാട് ബിജപി പ്രസിഡന്റായി തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന നേതൃത്വത്തിന് നഗരസഭയിലെ ഒന്‍പത് കൗണ്‍സിലര്‍മാരാണ് രാജികത്ത് നല്‍കാന്‍ ഒരുങ്ങിയത്. യുവമോര്‍ച്ച ജില്ല പ്രസിഡന്റായ പ്രശാന്ത് ശിവനെ ബിജെപി ജില്ല പ്രസിഡന്റ് ആക്കുന്നത് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാണ് ഇവരുടെ ആക്ഷേപം. 

പ്രശാന്ത് ശിവനെ പ്രസിഡന്റായി പ്രഖ്യാപിച്ചാല്‍ മുനിസിപ്പല്‍ സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കുമെന്നാണ് അറിയിച്ചിരുന്നത്. ഇതോടെ ബി ജെ പി ഭരിക്കുന്ന നഗരസഭ ഭരണം തുലാസിലാകുന്ന സ്ഥിതി വന്നതോടെയാണ് ആര്‍എസ്എസ് ഇടപെടല്‍.

kerala polictics