പാലക്കാട് കുട്ടി തൂങ്ങിമരിച്ച സംഭവം ; മാര്‍ക്ക് കുറഞ്ഞപ്പോള്‍ കുട്ടിയെ മാറ്റിയിരുത്തി,സ്‌കൂളിനെതിരെ കുടുംബം

മാര്‍ക്ക് കുറഞ്ഞപ്പോള്‍ ആശിര്‍നന്ദയെ മാറ്റി ഇരുത്തിയെന്നും ഇതില്‍ ആശിര്‍ നന്ദയ്ക്ക് മനോവിഷമം ഉണ്ടായിരുന്നതായും കുട്ടിയുടെ അച്ഛനും അമ്മയും പറയുന്നു.

author-image
Sneha SB
New Update
SUICIDE PAKD

പാലക്കാട് : നാട്ടുകല്ലില്‍ പതിനാലുവയസ്സുകാരി തൂങ്ങി മരിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെ കുടുംബം.ഒന്‍പതാം ക്ലാസുകാരി ആശിര്‍നന്ദ തൂങ്ങിമരിക്കാന്‍ കാരണം സ്‌കൂളില്‍നിന്ന് നേരിടേണ്ടിവന്ന മാനസിക പീഡനമെന്ന് ബന്ധുക്കള്‍.മാര്‍ക്ക് കുറഞ്ഞപ്പോള്‍ ആശിര്‍നന്ദയെ മാറ്റി ഇരുത്തിയെന്നും ഇതില്‍ ആശിര്‍ നന്ദയ്ക്ക് മനോവിഷമം ഉണ്ടായിരുന്നതായും കുട്ടിയുടെ അച്ഛനും അമ്മയും പറയുന്നു.ശ്രീ കൃഷ്ണപുരം സെന്റ് ഡൊമനിക് സ്‌കൂളിനെതിരെയാണ് കുടുംബം ആരോപണം ഉന്നയിക്കുന്നത്.
തച്ചനാട്ടുകര പാലോട് ചോളോട് ചെങ്ങളക്കുഴിയില്‍ ആശിര്‍ നന്ദയെയാണ് ഇന്നലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ശ്രീ കൃഷ്ണപുരം ഡൊമനിക് സ്‌കൂളിലെ ഒമ്പതാം ക്ലാസിലെ കുട്ടിയാണ് ആശിര്‍ നന്ദ.വിദ്യാര്‍ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ സ്‌കൂളില്‍ കുട്ടികളും മുതിര്‍ന്നവരും പ്രതിഷേധിക്കുകയാണ്.

 

palakkad death suicide