പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ശക്തമായ മുന്നേറ്റം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ ബിജെപിയുടെ ശക്തികേന്ദ്രമായ പാലക്കാട് മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് യൂഡിഫും ബിജെപിയും കാഴ്ചവയ്ക്കുന്നത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ തൽവോട്ടെണ്ണിയപ്പോൾ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും തുടർന്നുള്ള റൗണ്ടുകളിൽ അട്ടിമറി മുന്നേറ്റവുമായി രാഹുൽ മാങ്കൂട്ടത്തിൽ മുന്നേറുകയാണ്.
ഈ ഉപതെരഞ്ഞെടുപ്പിൽ മറ്റ് രണ്ട് മണ്ഡലങ്ങളെയും അപേക്ഷിച്ച് എല്ലാവരും ഉറ്റുനോക്കികൊണ്ടിരിക്കുന്ന മണ്ഡലമാണ് പാലക്കാട്. സ്ഥാനാർഥി നിർണയം മുതൽ വാർത്തകളിൽ ഇടം പിടിച്ച മണ്ഡലമാണ് പാലക്കാട്. ആദ്യമായി ഒരു ബിജെപി ഭരണം നിലവിൽ വന്ന നഗരസഭയാണ് പാലക്കാട്.സന്ദീപ് വാര്യരുടെ പാർട്ടി മാറ്റം ഇവിടെ സ്വാധീനം ചെലുത്തിയെന്നു വേണം പറയാൻ. രാഹുലിന്റെ കന്നി തിരഞ്ഞെടുപ്പ് മത്സരമാണിത്. ഷാഫി പറമ്പിലിന്റെ പിൻഗാമിയായി എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ മികച്ചവിജയം നേടുമെന്നാണ് പ്രതീക്ഷ. എന്നാൽ രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തെ മുതിർന്ന കോൺഗ്രസ് നേതാക്കൾ പലരും എതിർത്തിരുന്നു. ഇത്തതിനെ തുടർന്ന് ഇടതുമുന്നണിയിലേക്ക് എത്തിയ മുൻ കോൺഗ്രസ് അംഗമായിരുന്ന പി സരിനു ഒരുഘട്ടത്തിലും മുന്നേറേൻ കഴിഞ്ഞിട്ടില്ല.
പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ വടകരയിൽ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. നേമത്തിനു ശേഷം കേരളത്തിൽ ഒരു സീറ്റ് പിടിക്കാൻ ബിജെപിക്ക് ആയിട്ടില്ല അതുകൊണ്ട് തന്നെ പാലക്കാട് മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് ബിജെപിയും പ്രതീക്ഷിക്കുന്നത്.