/kalakaumudi/media/media_files/dnn79e0UtTSyfQ6O3TpG.jpg)
സംസ്ഥാനത്ത് നവംബർ 13ന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് നിയമസഭ നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി. പാലക്കാട് നവംബർ 20ന് തിരഞ്ഞെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുത്തു. കൽപ്പാത്തി രഥോത്സവം കണക്കിലെടുത്താണ് തീരുമാനം.
അതേസമയം പാലക്കാടിനൊപ്പം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്ന ചേലക്കരയിലും വയനാട് ലോക്‌സഭ മണ്ഡലത്തിലും തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റമില്ല. ഇരു മണ്ഡലങ്ങളിലും നവംബർ 13ന് തന്നെ തിരഞ്ഞെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തിൽ കൽപ്പാത്തി രഥോത്സവം തിരഞ്ഞെടുപ്പിനെ ബാധിച്ചേക്കുമെന്ന വിലയിരുത്തലുകൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തീയതിയിൽ മാറ്റം വരുത്തിയത്.