പാലക്കാട് രാഹുലിന് ചരിത്ര വിജയം

മണ്ഡലത്തിൽ യുഡിഎഫിനു ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷം. രാഹുലിന്റെ കന്നി തിരഞ്ഞെടുപ്പ് മത്സരമാണിത്.

author-image
Subi
Updated On
New Update
rahul

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ ചരിത്ര വിജയം കാഴ്ച്ചവച്ച് യുഡിഎഫ്  സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. ബിജെപി കോട്ടകളിൽ പോലും കടന്നു കയറിയുള്ള വിജയ കുതിപ്പാണ് രാഹുൽ നടത്തിയത്. ഷാഫി പറമ്പിലിന്റെ അനുയായി കടന്നു വന്ന വ്യക്തിയാണ് രാഹുൽ.ഷാഫിക്ക് വ്യക്തമായ സ്വാധീനവും മണ്ഡലത്തിൽ ഉണ്ട്. കഴിഞ്ഞ രണ്ട് ഇലക്ഷനുകളിലും ഷാഫിയെ പിന്തുണച്ച മണ്ഡലമാണ് പാലക്കാട് ഇവിടെ ഷാഫി നേടിയ ഭൂരിപക്ഷത്തെ തകർത്തെറിഞ്ഞ് 18,840 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുലിന്റെ ജയം. പാലക്കാട് മണ്ഡലത്തിലെ തന്നെ ഏറ്റവും ഉയർന്ന റെക്കോർഡ് ഭൂരിപക്ഷമാണ് രാഹുലിന്റേത്. ഷാഫി പറമ്പിൽ നേടിയ 17,483 വോട്ടുകളുടെ ഭൂരിപക്ഷത്തെയാണ് രാഹുൽ മറികടന്നത്.

ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാർ 39549 വോട്ടുകൾ നേടി ഇതിൽ 303 തപാൽ വോട്ടുകളും ഉൾപ്പെടുന്നു. മൂന്നാം സ്ഥാനത്ത് എത്തിയ ഇടതുമുന്നണി സ്ഥാനാർഥി പി സരിൻ 137 പോസ്റ്റൽ വോട്ടുകൾ അടക്കം 37293വോട്ടുകൾ നേടി. വോട്ടെണ്ണലിന്റെ തുടക്കത്തിൽ ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാർ ലീഡോടെ മുന്നേറിയെങ്കിലും അഞ്ചാം റൌണ്ട് പിന്നിട്ടപ്പോൾ പിറകിലേക്ക് പോയി. പിന്നീട് ഒരു ഘട്ടത്തിലും ബിജെപിക്ക് രാഹുലിന് ഒപ്പമെത്താൻ  കഴിഞ്ഞില്ല

തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കോൺഗ്രസിൽ നിന്ന് പിരിഞ്ഞ് ഇടതുപാളയത്തിലേക്ക് ചേക്കേറിയ സി പിഎം സ്ഥാനാർഥി പി സരിന് വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും വ്യക്തമായ ലീഡ് നിലനിർത്താൻ കഴിഞ്ഞില്ല . ബിജെപിയുടെ മൊത്തം വോട്ടിനേക്കാൾ 2,256 കുറവ് വോട്ടാണ് അദ്ദേഹം നേടിയത്.

by election